Quantcast

കാത്തിരിപ്പ് മതിയാക്കാം; പുതിയ എർട്ടിഗ ഈ മാസം തന്നെ

പ്രധാനമാറ്റം സംഭവിച്ചിരിക്കുന്നത് വാഹനത്തിന്റെ എഞ്ചിനിലാണ്.

MediaOne Logo

Web Desk

  • Published:

    1 April 2022 12:14 PM GMT

കാത്തിരിപ്പ് മതിയാക്കാം; പുതിയ എർട്ടിഗ ഈ മാസം തന്നെ
X

കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരിക്കുന്ന മാരുതി സുസുക്കി എർട്ടിഗയുടെ ഫേസ് ലിഫ്റ്റ് ഈ മാസം തന്നെ പുറത്തിറങ്ങും. ഇന്ത്യയിൽ ഏറ്റവും വില കുറഞ്ഞ എംപിവിയായ എർട്ടിഗയുടെ നിലവിലെ മോഡലിന് വിപണിയിൽ നല്ല വിൽപ്പനയാണ് ലഭിക്കുന്നത് എന്നത് കൊണ്ടു തന്നെ ഡിസൈനിൽ വലിയ മാറ്റത്തിന് ഈ ഫേസ് ലിഫ്റ്റിൽ മാരുതി തയാറാകില്ല. നിലവിൽ പുറത്തുവന്ന ചിത്രങ്ങൾ അതാണ് തെളിയിക്കുന്നത്.

ബലേനോയിൽ ചെയ്ത പോലെ ഗ്രില്ലിലാണ് എർട്ടിഗയിലും മാറ്റം കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്. ഏതാണ്ട് പുതിയ എർട്ടിഗയുടെ ഗ്രില്ല് ഡിസൈനാണ് എർട്ടിഗയ്ക്കും നൽകിയിരിക്കുന്നത്. പുതിയ ഡിആർഎൽ ഡിസൈനും പ്രതീക്ഷിക്കുന്നുണ്ട്. ബോഡിലൈനുകളിലും ചെറിയ മാറ്റങ്ങളുണ്ടാകും. ഈ ചെറിയ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ പുറമേ വലിയ മാറ്റങ്ങളുണ്ടാകില്ല.

പ്രധാനമാറ്റം സംഭവിച്ചിരിക്കുന്നത് വാഹനത്തിന്റെ എഞ്ചിനിലാണ്. ഇന്ധനവിലക്കയറ്റം എല്ലാ സീമകളും കടന്നതോടെ എർട്ടിഗയും ഇന്ധനക്ഷമത കൂടുതലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിലുണ്ടാകുക. കൂടാതെ ഔട്ടഡേറ്റഡായ 4 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സ് മാറ്റി പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്‌സും അവതരിപ്പിക്കുന്നുണ്ട്.

ഈ മാസം പകുതിക്കുള്ളിൽ മാരുതി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ആറ് കാറുകളിൽ രണ്ടാമത്തേതാണ് എർട്ടിഗ ഫേസ് ലിഫ്റ്റ്. ബലേനോ ഫേസ് ലിഫ്റ്റാണ് ആദ്യം അവതരിപ്പിച്ചത്. എക്‌സ് എൽ സിക്‌സ്, ബലേനോ സിഎൻജി, വിറ്റാര ബ്രസ, ഡ്യുവൽ ജെറ്റ് എഞ്ചിനോട് കൂടിയ എസ്പ്രസോ എന്നിവയാണ് മറ്റുള്ളവ.

Summary: Maruti Suzuki Ertiga facelift launch by mid-April

TAGS :

Next Story