Quantcast

19,731 യൂണിറ്റ് ഈകോ വാഹനങ്ങൾ മാരുതി തിരികെവിളിക്കുന്നു

2021 ജൂലൈ 19 നും ഒക്ടോബർ അഞ്ചിനും ഇടയിൽ നിർമിച്ച വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    8 April 2022 12:12 PM GMT

19,731 യൂണിറ്റ് ഈകോ വാഹനങ്ങൾ മാരുതി തിരികെവിളിക്കുന്നു
X

കാണാൻ വലിയ ലുക്കൊന്നുമില്ലെങ്കിലും വർക്കിലാണ് കാര്യമെന്ന് തെളിയിച്ച ഇന്ത്യയിലെ സാധാരണക്കാരുടെ എംപിവിയാണ് മാരുതി സുസുക്കി ഈകോ. പാസഞ്ചർ വാഹനമായും കാർഗോ വാഹനമായും ഇക്കോ നിരത്തിലിറങ്ങുന്നുണ്ട്. ചില മോഡലുകൾ ഒഴിച്ചുനിർത്തിയാൽ കാര്യമായ എതിരാളികളൊന്നും ഈകോയ്ക്കില്ല.

ഇപ്പോൾ സാങ്കേതികപ്രശ്‌നങ്ങൾ കാരണം 19,731 യൂണിറ്റ് ഈകോ വാഹനങ്ങൾ തിരികെ വിളിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. 2021 ജൂലൈ 19 നും ഒക്ടോബർ അഞ്ചിനും ഇടയിൽ നിർമിച്ച വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. വീൽ റിമ്മിൽ മാർക്ക് ചെയ്ത സൈസ് തെറ്റിപ്പോയത് കൊണ്ടാണ് ഇത്രയും വാഹനങ്ങൾ തിരികെവിളിക്കാൻ മാരുതി തീരുമാനിച്ചത്. ഈ കാലയളവിൽ നിർമിച്ച എല്ലാ ഈകോകളും തിരികെ വിളിച്ച് തെറ്റ് തിരുത്തും. എന്നാൽ ഈ പ്രശ്‌നം വാഹനത്തിന്റെ പ്രകടനത്തേയോ സുരക്ഷയേയോ പരിസ്ഥിതിയേയോ ഒരുതരത്തിലും ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു.

12 വർഷമായി ഇന്ത്യൻ നിരത്തിലുള്ള വാഹനമാണ് ഈകോ. 5,7 സീറ്റ് വേരിയന്റിൽ ലഭിക്കുന്ന ഈ വാഹനത്തിന്റെ വില 4.53 ലക്ഷം മുതൽ 4.94 ലക്ഷം രൂപ വരെയാണ്. സിഎൻജിയിലും ലഭ്യമാണ്.

ഏറ്റവും പുതിയ ബിഎസ് 6 മോഡലിന് കരുത്ത് പകരുന്നത് 1.2 ലിറ്റർ പെട്രോൾ ജി സീരീസ് എഞ്ചിനാണ്. 73 ബിഎച്ച്പി പവറും 98 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ മോഡലിനാകും. 16.11 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

2022 സാമ്പത്തിക വർഷം മാരുതി ഏറ്റവും കൂടുതൽ വിറ്റ 10 കാറുകളിലൊന്ന് ഈകോയാണ്. 1,08,345 യൂണിറ്റ് ഈകോയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിലിറങ്ങിയത്.

Summary: Maruti Suzuki recalls 19,731 Eeco MPVs in India

TAGS :

Next Story