അഡാസ് ലെവൽ 2 നിയന്ത്രണ സംവിധാനവും 80 ഇൻറർനെറ്റ് ഫീച്ചറുകളുമായി എം.ജി ആസ്റ്റർ; ബുക്കിംഗ് സെപ്തംബർ 19 മുതൽ

ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ കാർ അവതരിപ്പിച്ച് ബ്രിട്ടീഷ് ഓട്ടോമൊബൈൽ കമ്പനി എം.ജി മോട്ടോർ

MediaOne Logo

Web Desk

  • Updated:

    2021-09-15 15:47:14.0

Published:

15 Sep 2021 3:39 PM GMT

അഡാസ് ലെവൽ 2 നിയന്ത്രണ സംവിധാനവും 80 ഇൻറർനെറ്റ് ഫീച്ചറുകളുമായി എം.ജി ആസ്റ്റർ; ബുക്കിംഗ് സെപ്തംബർ 19 മുതൽ
X

എസ്.യു.വി സെഗ്മൻറിൽ അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻറ് സിസ്റ്റം (അഡാസ്) ലെവൽ 2 സൗകര്യമുള്ള ആദ്യ കാറെന്ന പ്രത്യേകതയോടെ സ്വയം നിയന്ത്രണ സംവിധാനങ്ങളും 80 ഇൻറർനെറ്റ് ഫീച്ചറുകളുമായി ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് കാർ അവതരിപ്പിച്ച് ബ്രിട്ടീഷ് ഓട്ടോമൊബൈൽ കമ്പനി എം.ജി മോട്ടോർ. വിപണിയെ ഞെട്ടിക്കുന്ന ഫീച്ചറുകളുള്ള എസ്.യു.വി അടുത്ത ആഴ്ച ഡീലർഷിപ്പുകളിൽ എത്തും. സെപ്തംബർ 19 മുതൽ ബുക്ക് ചെയ്യാനുമാകും.

ജിയോ ഇ-സിം ബന്ധിത സേവനങ്ങൾ

ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിൽ അധിഷ്ടിതമായ പേഴ്‌സണൽ അസിസ്റ്റൻറ് വഴി ഉപഭോക്താവിന്റെ ശബ്ദ സന്ദേശത്തിന് അനുസരിച്ച് നിരവധി സൗകര്യങ്ങളാണ് എം.ജി ആസ്റ്ററിലുള്ളത്. ഹെഡ് ടർണർ, വിക്കിപീഡിയ, തമാശ, വാർത്ത, ഇമോജി, ചിറ്റ്ചാറ്റ്, നാവിഗേഷൻ, കാർ കൺട്രോളിംഗ് സംവിധാനം, കാർ സംബന്ധിയായ മുന്നറിയിപ്പ് തുടങ്ങീ 80 ഇൻറർനെറ്റ് ഫീച്ചറുകൾ കാറിലുണ്ട്. ജിയോ ഇ-സിം വഴി ബന്ധിപ്പിച്ചാണ് ഇത്തരം സൗകര്യങ്ങൾ നൽകുന്നത്. ഇതിനായി 10.1 ഇഞ്ച് ടെച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻറ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

സുരക്ഷക്ക് പൂർണ ശ്രദ്ധ

ഏഴ് എയർബാഗുകൾ, ഹെഡ്‌ലാമ്പ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലൈൻ കീപ് അസിസ്റ്റ്, ഫോർവേഡ് കോളിഷൻ വാണിങ്് എന്നിങ്ങനെ 27 ഫീച്ചറുകളാണ് സുരക്ഷക്കായി ആസ്റ്ററിലുള്ളത്. എം.ജി ഗ്ലോസ്റ്റർ, മഹീന്ദ്ര എക്‌സ്.യു.വി700 എന്നിവയിലേത് പോലെ ആസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻറ് സിസ്റ്റം (അഡാസ്) ലെവൽ 2 സംവിധാനവുമുണ്ട്.

എൻജിനും ഗിയർബോക്‌സും

രണ്ട് പെട്രോൾ എൻജിൻ ഒപ്ഷനുകളാണ് ആസ്റ്ററിലുള്ളത്. ഒന്നാമത്തേത് ഒന്നര ലിറ്റർ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ്. 110 എച്ച്.പി പവറും 144 എൻ.എം ടോർക്കുമാണ് ഇതിനുള്ളത്. എട്ട് സ്‌റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സും മാന്വൽ ഗിയർബോക്‌സും ഈ ഗണത്തിലുണ്ട്.

രണ്ടാമത്തെ ഒപ്ഷൻ 1.3 ലിറ്റർ ഡർബോ പെട്രോൾ എൻജിനാണ്. 140 എച്ച്.പി പവറും 220 എൻ.എം ടോർക്കും ഈ എൻജിനിൽനിന്നുണ്ടാകും. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് ഒപ്ഷനിൽ മാത്രമാണ് ഈ തരത്തിലുണ്ടാവുക.

മറ്റു സവിശേഷതകൾ

മൂന്നു തരം സ്റ്റിയറിംഗ് മോഡുകൾ ഈ എസ്.യു.വിയിലുണ്ടാകും. 90 ശതമാനം വരെ കവറേജുള്ള സ്‌കൈ റൂഫ്, മുന്നിലും പിന്നിലുമുള്ള യാത്രികർക്ക് ആംറെസ്റ്റ് എന്നിവ ആസ്റ്ററിന്റെ സവിശേഷതയാണ്. 4323 എം.എം ആണ് കാറിന്റെ മൊത്തം നീളം. 1650 എം.എം ഉയരവും 1809 എം.എം വീതിയുമാണ്.

സാഗ്രിയ റെഡ്, ഐകോണിക് ഐവറി ഡ്യൂവൽ കളറുകളും ട്യൂക്‌സെഡോ ബ്ലാക്കുമടക്കം മൂന്നു തരം ഇൻറീരിയർ കളറുകളിൽ വാഹനം ലഭ്യമാണ്.

TAGS :

Next Story