Quantcast

നെക്‌സോണും ക്രെറ്റയുമല്ല, മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റത് മാരുതിയുടെ ഈ വാഹനം

ഇന്ത്യക്കാരുടെ ഇഷ്ടവാഹന ബ്രാന്റ് എന്ന പേര് കൈമോശം വരുത്താത്ത പ്രകടനമാണ് മാരുതിയുടേത് , ആദ്യ പത്തിൽ അഞ്ചും മാരുതിയുടെ വാഹനങ്ങൾ

MediaOne Logo
നെക്‌സോണും ക്രെറ്റയുമല്ല, മാർച്ചിൽ ഏറ്റവും കൂടുതൽ വിറ്റത് മാരുതിയുടെ ഈ വാഹനം
X

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ എസ് യുവി തരംഗം ആഞ്ഞടിക്കുമ്പോഴും കരുത്ത് തെളിയിച്ച് കോംപാക്റ്റ് സെഡാനുകൾ. 2026 മാർച്ച് മാസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ, ടാറ്റ നെക്‌സോണിനെയും പഞ്ചിനെയും ഹ്യുണ്ടായ് ക്രെറ്റയെയും പിന്നിലാക്കി മാരുതി സുസുക്കി ഡിസയർ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട കാറായി മാറി. ഉപഭോക്താക്കൾക്കിടയിൽ ഡിസയറിന് ഇന്നും വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടം.മാർച്ച് മാസത്തിൽ 21,224 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ടാണ് മാരുതി ഡിസയർ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ തൊട്ടുപിന്നിൽ അതിശക്തമായ പോരാട്ടവുമായി ടാറ്റയുടെ ജനപ്രിയ മോഡലുകളുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന മാസം മികച്ച പ്രകടനമാണ് മുൻനിര വാഹന നിർമ്മാതാക്കളെല്ലാം കാഴ്ചവെച്ചത്. ടാറ്റ പഞ്ച് ഇലക്ട്രിക് പതിപ്പ് ഉൾപ്പെടെ 20,977 യൂണിറ്റുകൾ വിറ്റഴിച്ച് പഞ്ച് രണ്ടാം സ്ഥാനത്തെത്തി. 19,810 യൂണിറ്റുകൾ വിറ്റഴിച്ച നെക്‌സോൺ ആണ് മൂന്നാം സ്ഥാനത്ത്. നഗരയാത്രക്കാർക്ക് അനുയോജ്യമായ കോംപാക്റ്റ് എസ് യുവികൾ എന്ന നിലയിൽ ടാറ്റയുടെ ഈ രണ്ട് മോഡലുകളും വിപണിയിൽ തങ്ങളുടെ ആധിപത്യം തുടരുകയാണ്. മിഡ്-സൈസ് എസ് യുവിയിലെ താരം ക്രെറ്റയാണെന്ന് കാണിക്കുന്നതാണ് കണക്കുകൾ. ഹ്യുണ്ടായ് ക്രെറ്റയുടെ 17,838 യൂണിറ്റുകളാണ് മാർച്ച് മാസത്തിൽ വിറ്റഴിച്ചത്. മൊത്തം വിൽപനയിൽ ക്രെറ്റയാണ് നാലാം സ്ഥനത്ത്.

ഇന്ത്യക്കാരുടെ ഇഷ്ടവാഹനം എന്ന പേര് കൈമോശം വരുത്താത്ത പ്രകടനമാണ് മാരുതിയുടേത്. ആദ്യ പത്ത് സ്ഥാനങ്ങളിൽ അഞ്ചെണ്ണവും മാരുതി സുസുക്കി കൈക്കലാക്കി. 17072 യൂണിറ്റുകൾ വിറ്റ എർട്ടിഗയാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. 17025 യൂണിറ്റുകൾ വിറ്റ വാഗൺ ആർ, 16,392 യൂണിറ്റുകൾ വിറ്റ ബെലോനോ എന്നിവയാണ് യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിൽ. എട്ടാം സ്ഥാനത്തുള്ള ബ്രസ്സയുടെ 16,130 യൂണിറ്റുകളും ഒമ്പതാം സ്ഥാനത്തുള്ള ഫ്രോങ്ക്‌സിന്റെ 15,540 യൂണിറ്റുകളും മാർച്ചിൽ വിറ്റുപോയി. മഹീന്ദ്ര സ്‌കോർപ്പിയോ ആണ് വിൽപനയിൽ 10-ാം സ്ഥാനത്തുള്ള വാഹനം, 14,578 സ്‌കോർപ്പിയോകളാണ് മാർച്ചിൽ വിറ്റഴിക്കപ്പെട്ടത്.

TAGS :

Next Story