Quantcast

ഒല ഇലക്ട്രിക് സ്കൂട്ടറിന്‍റെ വില 25000 രൂപ വരെ കുറച്ചു

1.10 ലക്ഷം രൂപ വിലയുണ്ടായിരുന്ന എസ്1 എക്‌സ് പ്ലസിന്‍റെ വില 84,999 രൂപയായിരിക്കും

MediaOne Logo

Web Desk

  • Published:

    19 Feb 2024 6:50 AM GMT

Ola S1 Air, S1 X+
X

ഡല്‍ഹി: പ്രമുഖ വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടറിന്‍റെ വില കുറച്ചു. എസ്1 എക്‌സ് പ്ലസ്, എസ്1 എയർ, എസ്1 പ്രോ എന്നീ മോഡലുകളുടെ വിലയില്‍ 25,000 രൂപ വരെയാണ് കുറച്ചത്.

1.10 ലക്ഷം രൂപ വിലയുണ്ടായിരുന്ന എസ്1 എക്‌സ് പ്ലസിന്‍റെ വില 84,999 രൂപയായിരിക്കും. എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയര്‍ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും കുറയും. വില കുറയുമെങ്കിലും സൗകര്യങ്ങളിലും രൂപത്തിലും യാതൊരു വ്യത്യാസവുമുണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. ഒല എസ്1 പ്രോ, എസ്1 എയര്‍ എന്നിവക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. ടാറ്റ മോട്ടേഴ്‌സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story