Quantcast

ഒലയ്ക്ക് എതിരാളി വരുന്നു; കൂടുതൽ കരുത്തോടെ സിംപിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ

പുതിയ പരിഷ്‌ക്കരണത്തിലൂടെ ഒറ്റ ചാർജിൽ 300-ൽ അധികം റേഞ്ച് നൽകുമെന്ന് കമ്പനി പറയുന്നു.

MediaOne Logo

Web Desk

  • Updated:

    2022-03-17 04:25:52.0

Published:

17 March 2022 4:15 AM GMT

ഒലയ്ക്ക് എതിരാളി വരുന്നു; കൂടുതൽ കരുത്തോടെ സിംപിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ
X

ഒല ഇലക്ട്രിക്കിനൊപ്പം ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്നുവന്നവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സിമ്പിൾ എനർജി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-നാണ് സിമ്പിൾ എനർജി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ വൺ വിപണിയിൽ അവതരിപ്പിച്ചത്. ഇതുവരെ വണ്ണിന്റെ ഡെലിവറി കമ്പനി ആരംഭിച്ചിട്ടില്ലെങ്കിലും കൂടുതൽ കരുത്തുള്ള എൻജിൻ ഉപയോഗിച്ച് നവീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉയർന്ന കാര്യക്ഷമത കൈവരിക്കാൻ ഇലക്ട്രിക് പവർട്രെയിനിനെ അതിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം പ്രാപ്തമാക്കുമെന്നും പുതിയ പരിഷ്‌ക്കരണത്തിലൂടെ ഒറ്റ ചാർജിൽ 300-ൽ അധികം റേഞ്ച് നൽകുമെന്നും കമ്പനി പറയുന്നു. 72 എൻഎം മോട്ടോറും 4.8 kWh ബാറ്ററിയും ഉള്ള ഇലക്ട്രിക് സ്‌കൂട്ടറിന് 200 കിലോമീറ്ററിലധികം പൂർണ ചാർജ് റേഞ്ച് നേടാൻ ബാറ്ററി മാനേജ്മെന്റ് സിസ്റ്റത്തിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ അവകാശ വാദം. വലിയ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇതിനായി സഹായിക്കുക. സിമ്പിൾ വണ്ണിലെ ഓപ്ഷൻ പോലെ രണ്ട് ബാറ്ററി ഓപ്ഷനുകളിലും രണ്ട് ബാറ്ററികളും നീക്കം ചെയ്യാവുന്നതാണ്. ബാറ്ററികളുടെ മൊത്തം ശേഷി 6.4 kWh ആണ്. 2.95 സെക്കൻഡിനുള്ളിൽ ഇലക്ട്രിക് സ്‌കൂട്ടറിന് 2.85 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

സ്റ്റാൻഡേർഡ് വേരിയന്റിന് 1,09,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ലോങ് റേഞ്ച് പതിപ്പിന് 1,44,999 രൂപയും. ഓൺബോർഡ് നാവിഗേഷനോടുകൂടിയ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി, മ്യൂസിക്കിനും കോളുകളിലേക്കും പ്രവേശനം നൽകുന്ന സ്മാർട്ട്ഫോൺ കണക്റ്റീവിറ്റി തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇലക്ട്രിക് വാഹനത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിനൊപ്പം ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റ്ം 30 ലിറ്റർ അണ്ടർ സീറ്റ് സ്‌റ്റോറേജ്, 12 ഇഞ്ച് വീലുകൾ തുടങ്ങിയവയാണ് മറ്റു സവിശേഷതകൾ.

ഇന്ത്യയിൽ ഓല S1 പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യുബ്, ഏഥർ 450X എന്നീ വമ്പൻമാരുമായാണ് ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ സിമ്പിൾ വണ്ണിന്റെ എതിരാളികൾ. പ്രതിവർഷം 1 ദശലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഷൂലഗിരിയിലെ (ഹൊസൂർ) കമ്പനി പ്ലാന്റിലാണ് സിമ്പിൾ വൺ നിർമിക്കുന്നത്.

TAGS :

Next Story