പരീക്ഷണം വിജയിച്ചില്ല; സുസുക്കി ഇൻട്രുഡർ നിരത്തൊഴിഞ്ഞു

വിദേശ രാജ്യങ്ങളിൽ അതിഭീമൻ എഞ്ചിനോടെ വിൽക്കുന്ന ടൂറിങ് അഥവാ ക്രൂയിസർ ബൈക്ക് ഡിസൈനെ ഒന്ന് മെരുക്കി 150 സിസിയിലേക്ക് ചുരുക്കിയാണ് സുസുക്കി ഇൻട്രുഡർ ഇന്ത്യയിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-06-17 12:06:02.0

Published:

17 Jun 2022 12:06 PM GMT

പരീക്ഷണം വിജയിച്ചില്ല; സുസുക്കി ഇൻട്രുഡർ നിരത്തൊഴിഞ്ഞു
X

അഞ്ച് വർഷം മുമ്പ് 2017 ലാണ് ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത രൂപവുമായി സുസുക്കി ഇരുചക്ര വാഹനവിപണിയിൽ ഒരു പരീക്ഷണത്തിന് തയാറായി. സുസുസുക്കി ഇൻട്രുഡർ എന്ന ക്രൂയിസർ ബൈക്കായിരുന്നു പരീക്ഷണം. വിദേശ രാജ്യങ്ങളിൽ അതിഭീമൻ എഞ്ചിനോടെ വിൽക്കുന്ന ടൂറിങ് അഥവാ ക്രൂയിസർ ബൈക്ക് ഡിസൈനെ ഒന്ന് മെരുക്കി 150 സിസിയിലേക്ക് ചുരുക്കിയാണ് സുസുക്കി ഇൻട്രുഡർ ഇന്ത്യയിലെത്തിയത്. ജിക്‌സറിൽ ഉപയോഗിക്കുന്ന ആ എഞ്ചിൻ പരിചിതമാണെങ്കിലും ആ ഡിസൈൻ ഇന്ത്യയിൽ ആദ്യത്തേതായിരുന്നു.

അഞ്ച് വർഷം നീണ്ടു നിന്ന പരീക്ഷണം പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. ഔദ്യോഗികമായി യാതൊരു അറിയിപ്പുമില്ലാതെ നിശബ്ദമായി ഇപ്പോൾ ഇൻട്രുഡറിനെ സുസുക്കി നിരത്തുകളിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇൻട്രുഡറിനെ പിൻവലിച്ചിട്ടുണ്ട്.

ബജാജ് അവഞ്ചർ സീരിസിനോട് മത്സരിക്കാനാണ് ഇൻട്രുഡറിനെ സുസുക്കി അവതരിപ്പിച്ചത്. 2018 ൽ വാഹനത്തിൽ ഫ്യുയൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ കൂട്ടിച്ചേർക്കപ്പെട്ടു. 2020 ൽ ബിഎസ് 6 എമിഷൻ നിയമങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി എഞ്ചിനിൽ വീണ്ടും മാറ്റം വരുത്തി. ഇതോടെ പവറിലും ടോർക്കിലും ചെറിയ കുറവും സംഭവിച്ചു. ഇക്കാലയളവിൽ മീറ്റർ കൺസോളിലെ ഫീച്ചറുകളിലും മാറ്റം വന്നു. പക്ഷേ വിലയും കൂടി എക്‌സ് ഷോറൂം 1.30 ലക്ഷത്തിനടുത്തെത്തി. ഇതോടെ പല നഗരങ്ങളിലും വാഹനം പുറത്തിറക്കാൻ ഒന്നരലക്ഷം രൂപ വരെ മുടക്കേണ്ടി വന്നതും ഇൻട്രുഡറിന് തിരിച്ചടിയായി. 220 സിസി കരുത്തുള്ള അവഞ്ചറിനേക്കാളും കൂടുതലാണ് ഈ വില എന്നതും സെഗ്മന്റിൽ ഇൻട്രുഡറിന് തിരിച്ചടിയായി.

Summary: Suzuki Intruder discontinued in India

TAGS :

Next Story