Quantcast

ടാറ്റ നാനോയെ ഹെലികോപ്റ്ററാക്കി മാറ്റി ബീഹാറിലെ മെക്കാനിക്ക്‌

ഹെലികോപ്റ്ററിന്റെ പിറകിലെ ചിറകും ഫാനും മുകളിലെ പ്രൊപ്പല്ലറുമെല്ലാം അതേപടി ഉണ്ടാക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2022-02-22 05:29:59.0

Published:

22 Feb 2022 4:31 AM GMT

ടാറ്റ നാനോയെ ഹെലികോപ്റ്ററാക്കി മാറ്റി ബീഹാറിലെ മെക്കാനിക്ക്‌
X

ഇന്ത്യൻ വാഹനമേഖലയിൽ വിപ്ലവം സൃഷ്ടിച്ച മോഡലാണ് ടാറ്റയുടെ നാനോ. പക്ഷേ ടാറ്റ നാനോ കൊണ്ടൊരു ഹെലികോപ്റ്റർ ഉണ്ടാക്കാൻ സാധിക്കുമോ. ബീഹാറുകാരൻ ഗുഡ്ഡു ശർമയോട് ചോദിച്ചാൽ സാധിക്കുമെന്നായിരിക്കും മറുപടി. നാനോയെ രൂപമാറ്റം വരുത്തി ഹെലികോപ്റ്റർ രൂപത്തിലാക്കിയിരിക്കുകയാണ് മെക്കാനിക്കായ ഗുഡ്ഡു ശർമ. ഹെലികോപ്റ്ററിന്റെ പിറകിലെ ചിറകും ഫാനും മുകളിലെ പ്രൊപ്പല്ലറുമെല്ലാം ഗുഡ്ഡു ശർമ അതേപടി ഉണ്ടാക്കിയിട്ടുണ്ട്.

നാനോയുടെ എഞ്ചിനിൽ തന്നെയാണ് ഇതൊക്കെ പ്രവർത്തിക്കുന്നത്.

മുകളിലെയും പിന്നിലെയും ഫാനുകൾ കറങ്ങുമെങ്കിലും അകത്ത് കോക്പിറ്റ് ഡിസൈൻ നൽകിയിട്ടുണ്ടെങ്കിലും നിർഭാഗ്യവശാൽ ഈ നാനോ ഹെലികോപ്റ്റർ പറക്കില്ല.

വിവാഹത്തിന് വധുവിനും വരനും വേദിയിലേക്ക് വരാന് ഹെലികോപ്റ്റർ ഉപയോഗിക്കണമെന്ന എന്ന സാധാരണക്കാരന്റെ ആഗ്രഹം സഫലമാക്കാനാണ് ഗുഡ്ഡു ശർമ ഇത്തരത്തിലൊരു കാർ നിർമിച്ചത്. രണ്ടു ലക്ഷം രൂപയാണ് നാനോയെ ഈ രൂപത്തിലാക്കാൻ ഗുഡ്ഡുവിന് ചെലവായത്. എന്നിരുന്നാലും സാധാരണക്കാർക്ക് വേണ്ടി 15,000 രൂപ മാത്രമാണ് ഒരു വിവാഹത്തിന് ഈ കാർ ഉപയോഗിച്ചാൽ വാടകയായി ഗുഡ്ഡു വാങ്ങുന്നത്. നിലവിൽ നിരവധി ബുക്കിങുകളാണ് തന്റെ നാനോ ഹെലികോപ്റ്ററിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഗുഡ്ഡു പറഞ്ഞു.

ഇന്ത്യയിൽ ആദ്യമായല്ല നാനോയെ ഹെലികോപ്റ്ററാക്കി രൂപമാറ്റം വരുത്തുന്നത്. 2019 ൽ ബീഹാറിൽ നിന്നുതന്നെയുള്ള ചപ്ര ഇത്തരത്തിൽ നാനോ ഉപയോഗിച്ച് ഹെലികോപ്റ്റർ നിർമിച്ചിരുന്നു.

എന്നിരുന്നാലും ബീഹാറിലെ സാധാരണക്കാർക്കും കല്യാണത്തിന് ചെറിയ വിലയിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് മോടി കൂട്ടാൻ ഇപ്പോൾ സാധിക്കുന്നുണ്ട്.

TAGS :

Next Story