Quantcast

വെസ്പ പ്രൈമവേര പിക്നിക് എഡിഷൻ സ്‌കൂട്ടർ പുറത്തിറക്കി

4.2 ലക്ഷം രൂപയാണ് യു.കെയിൽ വാഹനത്തിന്റെ വില

MediaOne Logo

Web Desk

  • Published:

    15 July 2022 1:42 PM GMT

വെസ്പ പ്രൈമവേര പിക്നിക് എഡിഷൻ സ്‌കൂട്ടർ പുറത്തിറക്കി
X

വെസ്പ പ്രൈമവേര പിക്നിക് എഡിഷൻ സ്‌കൂട്ടർ പുറത്തിറക്കി. വിനോദയാത്രകൾക്ക് സ്‌കൂട്ടർ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ മോഡൽ ഇറ്റാലിയൻ കമ്പനി ഇറക്കുന്നത്. യാത്രക്കായുള്ള വസ്തുക്കൾ സൂക്ഷിക്കാനായി സ്‌കൂട്ടറിന്റെ പിറകിലും മുന്നിലും ക്രോം പൂശിയ പ്രത്യേക സ്റ്റാൻറുണ്ടാകും. പിറകിലെ സ്റ്റാൻറിൽ മരപ്പെട്ടിയും പെട്ടിയിൽ നീക്കം ചെയ്യാവുന്ന കൂളർ ബാഗും വാട്ടർപ്രൂഫ് ബ്ലാങ്കറ്റുമുണ്ടാകും. മുന്നിലെ സ്റ്റാൻറിലും സാധനങ്ങൾ വെക്കാൻ കഴിയും.



ചാരനിറത്തിലും പച്ച നിറത്തിലും ലഭ്യമാകുന്ന സ്‌കൂട്ടറിന് 125 സിസി വേർഷൻ മാത്രമാണ് ലഭിക്കുക. 4.2 ലക്ഷം രൂപയാണ് യു.കെയിൽ വാഹനത്തിന്റെ വില. അധികം വൈകാതെ വിൽപ്പന തുടങ്ങും. ഇന്ത്യയിൽ വെസ്പക്ക് 125 സിസി, 150 സിസി സ്‌കൂട്ടറുകളുള്ളതിനാൽ ഈ മോഡൽ ലഭിക്കില്ല.

Vespa has launched the Primavera Picnic Editions scooter.

TAGS :

Next Story