Quantcast

വരുന്നു ഫോക്‌സ്‌വാഗൺ പുതിയ ഇടത്തരം സെഡാൻ വെർട്ടസ്; ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി നിർമ്മാതാക്കൾ

ആഭ്യന്തര വിപണിക്ക് പുറമെ ലോകമെമ്പാടുമുള്ള 25-ലധികം വിപണികളിലേക്ക് പുതിയ മോഡൽ കയറ്റുമതി ചെയ്യാനാണ് ജർമൻ കാർ നിർമാതാക്കൾ പദ്ധതിയിടുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-08 15:11:06.0

Published:

8 March 2022 3:02 PM GMT

വരുന്നു ഫോക്‌സ്‌വാഗൺ പുതിയ ഇടത്തരം സെഡാൻ വെർട്ടസ്; ഇന്ത്യയിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചതായി നിർമ്മാതാക്കൾ
X

ഇടത്തരം സെഡാൻ വിഭാഗത്തിൽ പുതിയ അവതാരവുമായെത്തുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. മെയ് മാസം 'വിർട്ടസ്' ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും ഇന്ത്യയിൽ പ്രീം ബുക്കിംഗ് ആരംഭിച്ചുവെന്നും വാഹന നിർമാതാക്കൾ അറിയിച്ചു.

ഇതോടെ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവയോടുള്ള മത്സരം കടുപ്പിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. ചലനാത്മകവും വൈകാരികവുമായ ഡിസൈൻ, വിശാലമായ ഇന്റീരിയറുകൾ, പ്രവർത്തനക്ഷമത, ടിഎസ്‌ഐ സാങ്കേതികവിദ്യ എന്നിവയുള്ള വിർട്ടസ് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുമെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത മോഡൽ അനാച്ഛാദനം ചെയ്തുകൊണ്ട് പറഞ്ഞു. MQB A0 IN പ്ലാറ്റ്‌ഫോമിൽ വരുന്ന വിർട്ടസ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ്.

ആഭ്യന്തര വിപണിക്ക് പുറമെ ലോകമെമ്പാടുമുള്ള 25-ലധികം വിപണികളിലേക്ക് പുതിയ മോഡൽ കയറ്റുമതി ചെയ്യാനാണ് ജർമൻ കാർ നിർമാതാക്കൾ പദ്ധതിയിടുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം 1 ലിറ്റർ, 1.5 ലിറ്റർ TSI പെട്രോൾ പവർട്രെയ്നുകളുമായാണ് വിർട്ടസ് വരുന്നത്. ഒരു ലിറ്റർ പെട്രോൾ ട്രിമ്മുകൾ 115 പിഎസ് പവർ നൽകും. 1.5 ലിറ്റർ വേരിയന്റുകൾ 150 പിഎസ് പവർ ഉൽപ്പാദിപ്പിക്കും. ഇലക്ട്രിക് സൺറൂഫ്, വയർലെസ് മൊബൈൽ ചാർജിംഗ്, ഫ്രണ്ട് വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, 6 എയർബാഗുകൾ എന്നിങ്ങനെ വിവിധ സവിശേഷതകളും ഈ മോഡലിനുണ്ട്.

TAGS :

Next Story