Quantcast

ഇന്ത്യയിലെ സിഎൻജി കാറുകൾ ഏതൊക്കെ ? അതിൽ മൈലേജ് കിങ് ആരാണ് ?

അധികം മോഡലുകളൊന്നും ഈ മേഖലയിൽ ഇല്ലെങ്കിലും ടാറ്റ കൂടി ഈ മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ മത്സരം നടക്കുന്ന വിഭാഗമായി ഇത് മാറി.

MediaOne Logo

Web Desk

  • Published:

    28 Jan 2022 2:44 PM GMT

ഇന്ത്യയിലെ സിഎൻജി കാറുകൾ ഏതൊക്കെ ? അതിൽ മൈലേജ് കിങ് ആരാണ് ?
X

പെട്രോൾ വില താങ്ങാനും പറ്റുന്നില്ല ഇലക്ട്രിക് വാഹനങ്ങൾ പ്രായോഗികവുമല്ല എന്ന് ചിന്തിക്കുന്നവരുടെ അടുത്ത ഓപ്ഷനാണ് സിഎൻജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ഇന്ധനമായി ഉപയോഗിക്കുന്ന കാറുകൾ. അധികം മോഡലുകളൊന്നും ഈ മേഖലയിൽ ഇല്ലെങ്കിലും ടാറ്റ കൂടി ഈ മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ മത്സരം നടക്കുന്ന വിഭാഗമായി ഇത് മാറി.

നിലവിൽ ഇന്ത്യയിൽ ലഭ്യമായ സിഎൻജി കാറുകളിൽ എറ്റവും ഇന്ധനക്ഷമത കൂടിയ കാർ ഏതാണെന്ന് നോക്കാം.

മാരുതി സുസുക്കി ഇക്കോ സിഎൻജി

സിഎൻജി ഇന്ധനത്തിൽ ഫാക്ടരി ഫിറ്റഡ് സിഎൻജിയുള്ള ഏക വാനാണ് ഇക്കോ. 5,7 സീറ്റ് വേരിയന്റുകളിൽ ലഭിക്കുന്ന ഇക്കോ പക്ഷേ സിഎൻജിയിലേക്ക് വരുമ്പോൾ 5 സീറ്റ് വേരിയന്റ് മാത്രമേ ലഭിക്കുകയുള്ളൂ. സിഎൻജി സിലിണ്ടർ സൂക്ഷിക്കാനാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്. 20.88 കിലോമീറ്ററാണ് ഒരു കിലോഗ്രാം സിഎൻജി കൊണ്ട് ഇക്കോയ്ക്ക് ഓടാൻ സാധിക്കുക. 5.88 ലക്ഷത്തിനാണ് ഇക്കോ സിഎൻജിയുടെ വില ആരംഭിക്കുന്നത്.

മാരുതി സുസുക്കി എർട്ടിഗ സിഎൻജി


ഫാക്ടറി ഫിറ്റഡ് സിഎൻജി ലഭിക്കുന്ന ഏറ്റവും നീളം കൂടിയ അഥലാ ഏക എംപിവിയാണ് എർട്ടിഗ. മിഡ് വേരിയന്റായ വിഎക്‌സ്‌ഐയിൽ മാത്രമാണ് സിഎൻജി കിറ്റ് ലഭിക്കുക. 9.87 ലക്ഷമാണ് ഈ വേരിയന്റിന്റെ എക്‌സ് ഷോറൂം വില. 26.08 കിലോമീറ്ററാണ് എർട്ടിഗയുടെ സിഎൻജി വേരിയന്റിന്റെ മൈലേജ്.

ഇനി വരാൻ പോകുന്ന ബ്രസയുടെ സിഎൻജി വേരിയന്റിനും ഇതേ 1.5 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുക.

ടാറ്റ ടിയാഗോ സിഎൻജി



സിഎൻജി മേഖലയിലെ ഏറ്റവും പുതിയ താരമാണ ടിയാഗോയുടെ സിഎൻജി. 73 ബിഎച്ച്പി പവറും 95 എൻഎം ടോർക്കുമുള്ള ഈ സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ സിഎൻജി എഞ്ചിനാണ് ഈ വാഹനത്തിന്റെ സെല്ലിങ് പോയിന്റ്. 6.09 ലക്ഷത്തിൽ ആരംഭിച്ച് 7.52 ലക്ഷത്തിൽ അവസാനിക്കുന്ന ഈ മോഡലിന് 26.49 കിലോമീറ്ററാണ് സിഎൻജിയുടെ ഇന്ധനക്ഷമത.

ടാറ്റ ടിഗോർ സിഎൻജി


ടിയാഗോയുടെ കൂടെ തന്നെ പുറത്തിറങ്ങിയ ടാറ്റയുടെ സെഡാൻ മോഡലാണ് ടിഗോർ സിഎൻജി. ടിയാഗോയുടെ അതേ എഞ്ചിൻ ഉപയോഗിക്കുന്ന ഈ മോഡലിന്റെയും മൈലജ് കിലോ ഗ്രാമിന് 26.49 തന്നെയാണ്. അതേസമയം മറ്റൊരു സിഎൻജി മോഡലിനും ഇല്ലാത്ത ഓട്ടോമാറ്റിക്ക് ഹെഡ് ലൈറ്റ്, റെയിൻ സെൻസിങ് വൈപ്പറുകൾ ഇവയെല്ലാം ടിഗോറിന്റെ ഭാഗമാണ്. 7.69 ലക്ഷം മുതൽ 8.29 ലക്ഷം വരെയാണ് ടിഗോറിന്റെ വില.

ഹ്യുണ്ടായി ഓറ സിഎൻജി



ടാറ്റ ടിഗോർ വരും മുമ്പ് സിഎൻജി വിപണിയിലെ ഏക സെഡാനായിരുന്നു ഓറ. 7.74 ലക്ഷമാണ് 28.4 കിലോമീറ്റർ മൈലേജുള്ള ഈ വാഹനത്തിന്റെ വില.

ഹ്യുണ്ടായി ഗ്രാൻഡ് ഐ10 നിയോസ് സിഎൻജി


ഓറയുടെ ഹാച്ച് ബാക്ക് സഹോദരനായ ഗ്രാൻഡ് ഐ 10 നിയോസാണ് പട്ടികയിൽ അടുത്തത്. ഓറയെക്കാളും ചെറിയ രീതിയിൽ മാത്രമാണ് ഇതിൽ ഇന്ധനക്ഷനമതയിൽ മാറ്റം വന്നിരിക്കുന്നത്. 28.5 കിലോമീറ്ററാണ് 7.07 ലക്ഷം മുതൽ 7.60 ലക്ഷം വരെ വിലയുള്ള ഈ വാഹനത്തിന്റെ ഇന്ധനക്ഷമത.

ഹ്യുണ്ടായി സാൻട്രോ സിഎൻജി



ഹ്യുണ്ടായിയുടെ ഏറ്റവും ഇന്ധനക്ഷമത കൂടിയ സിഎൻജി വാഹനമാണിത്. 30.48 കിലോമീറ്ററാണ് ഇതിന്റെ സിഎൻജി മൈലേജ്. 6.09 ലക്ഷത്തിൽ ആരംഭിച്ച് 6.38 ലക്ഷത്തിൽ അവസാനിക്കുന്നതാണ് സാൻട്രോ സിഎൻജിയുടെ വില.

മാരുതി സുസുക്കി എസ് പ്രസോ സിഎൻജി



മാരുതി അടുത്തകാലത്ത് ഇറക്കിയ ഒരു പരീക്ഷണ മോഡലായിരുന്നു എസ് പ്രസോ. അതിന്റെ സിഎൻജി വേരിയന്റ് കൂടി മാരുതി പുറത്തിറക്കിയിട്ടുണ്ട്. 31.2 കിലോമീറ്ററാണ് ഇതിന്റെ സിഎൻജി വേരിയന്റിന്റെ ഇന്ധനക്ഷമത. വില 5.24 മുതൽ 5.56 ലക്ഷം വരെ.

മാരുതി സുസുക്കി ഓൾട്ടോ സിഎൻജി


കുറേക്കാലമായി ഇന്ത്യൻ വാഹനമേഖലയുടെ മുഖമായി നിൽക്കുന്ന ഓൾട്ടോയ്ക്കുമുണ്ട് ഒരു സിഎൻജി മുഖം. പെട്രോൾ വേരിയന്റ് പോലെ തന്നെ വമ്പൻ ഇന്ധനക്ഷമതയാണ് സിഎൻജിക്കും. 31.59 കിലോമീറ്ററാണ് ഓൾട്ടോ സിഎൻജിയുടെ ഇന്ധനക്ഷമത. വിലയിലേക്ക് വന്നാൽ 4.89 ലക്ഷത്തിൽ ആരംഭിച്ച് 4.95 ലക്ഷത്തിൽ അവസാനിക്കും.

മാരുതി സുസുക്കി വാഗൺ ആർ സിഎൻജി



എസ് പ്രസോയിൽ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിൻ തന്നെയാണ് വാഗൺ ആർ സിഎൻജിയിലും ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ മൈലേജ് അൽപ്പം കൂടുതലാണ്. 32.52 കിലോമീറ്റർ മൈലേജ് നൽകാൻ വാഗൺ ആർ സിഎൻജിക്ക് സാധിക്കും. വില 6.13 ലക്ഷം മുതൽ 6.19 ലക്ഷം വരെ.

മാരുതി സുസുക്കി സെലേറിയോ സിഎൻജി


പെട്രോൾ എഞ്ചിനുകളിലെ മൈലേജ് രാജാവ് തന്നെയാണ് സിഎൻജിയിലും മൈലേജിന്റെ തമ്പുരാൻ. ഒരു കിലോഗ്രോം സിഎൻജി കൊണ്ട് 35.60 കിലോമീറ്റർ സഞ്ചരിക്കാൻ പുതിയ സെലേറിയോക്ക് സാധിക്കും. 6.58 ലക്ഷമാണ് ഈ മോഡലിന്റെ വില.

TAGS :

Next Story