Quantcast

അഞ്ചു വർഷത്തിനുള്ളിൽ എല്ലാ മോഡലും ഹൈബ്രിഡാക്കാൻ മാരുതി

കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും ഹൈബ്രിഡ് സാങ്കേതികത സഹായിക്കും

MediaOne Logo

Web Desk

  • Published:

    3 July 2022 4:32 PM GMT

അഞ്ചു വർഷത്തിനുള്ളിൽ എല്ലാ മോഡലും ഹൈബ്രിഡാക്കാൻ മാരുതി
X

അഞ്ചു വർഷത്തിനുള്ളിൽ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത കൊണ്ടുവരാൻ മാരുതി സുസുകി. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയെന്ന നിലയിലാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ ഈ രീതിയിലേക്ക് മാറുന്നത്. അഞ്ചു മുതൽ ഏഴുവരെ വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് മാരുതി സുസുകി ഇന്ത്യ ലക്ഷ്യമിടുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇന്ധനക്ഷമത വർധിപ്പിക്കാനും ഹൈബ്രിഡ് സാങ്കേതികത സഹായിക്കും.

ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ, സി.എൻ.ജി കാറുകൾ, എത്തനോൾ, ബയോ സിഎൻജി കംപ്ലയിന്റ് എഞ്ചിൻ എന്നിവക്കും ഭാവിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നും കമ്പനി അറിയിച്ചു.

എന്താണ് ഹൈബ്രിഡ്?

പേരു സൂചിപ്പിക്കുന്നതു പോലെ ഒന്നിലധികം ഊർജ സ്രോതസ്സുകളെ ഉപയോഗിച്ച് സഞ്ചരിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്ന വിശേഷിപ്പിക്കുന്നത്. ഹൈബ്രിഡിന് നിരവധി ഉദാഹരണങ്ങളുണ്ട്. വാഹനങ്ങളിൽ പരമ്പരാഗത ഇന്ധനവും (മിക്കവാറും പെട്രോൾ) ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് ഹൈബ്രിഡ് എന്നു വിളിക്കുന്നത്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ ബാറ്ററിയായിരിക്കും ഇതിൽ ഉപയോഗിക്കുക. ഹൈബ്രിഡുകൾ വിവിധ തരങ്ങളുണ്ട്. പാരലൽ, സീരിസ് ഹൈബ്രിഡ്, പ്ലഗ് ഇൻ ഹൈബ്രിഡ് എന്നിങ്ങനെയാണവ.

TAGS :

Next Story