Quantcast

വയറിളക്കമോ; ആശുപത്രിയിലേക്ക് ഓടണമെന്നില്ല, പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്!

അതിസാരം അല്ലെങ്കിൽ വയറിളക്കം എപ്പോൾ വേണമെങ്കിലും, ആർക്ക് വേണമെങ്കിലും വരാവുന്നതാണ്.

MediaOne Logo

  • Published:

    6 March 2021 1:13 PM IST

വയറിളക്കമോ; ആശുപത്രിയിലേക്ക് ഓടണമെന്നില്ല, പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്!
X

അതിസാരം അല്ലെങ്കിൽ വയറിളക്കം എപ്പോൾ വേണമെങ്കിലും, ആർക്ക് വേണമെങ്കിലും വരാവുന്നതാണ്. പലതവണ, അസ്വാഭാവികമായ രീതിയിൽ മലം പോകുന്ന രോഗമാണിത്. ആയുർവേദത്തിൽ, ത്രിദോഷാടിസ്ഥാനത്തിൽ ആറ് വിധത്തിലുള്ള അതിസാരങ്ങൾ പറയുന്നുണ്ട്.

ദഹനപ്രശ്നം മൂലമോ ശാരീരിക പ്രതിപ്രവർത്തനം മൂലമോ ഇത് സംഭവിക്കാം. തുടർച്ചയായുള്ള വയറിളക്കം ഉദരസംബന്ധമായ മറ്റ് രോഗങ്ങളുടെ ലക്ഷണം കൂടി ആയേക്കാം. ചികിത്സിക്കാതിരുന്നാൽ നിർജ്ജലീകരണം വഴി ഗുരുതരമായ അവസ്ഥകളിലേക്ക് രോഗി എത്തുന്നതായിരിക്കും.

ഇതിനായി ആയുർവേദത്തിൽ പരാമർശിക്കുന്ന ചില ചികിത്സകൾ നോക്കാം.

  • കറിവേപ്പിലയുടെ തളിരില ഞെട്ടോടെ അടർത്തിയെടുത്തു അരച്ച് പച്ചമോരിൽ കലക്കി നൽകുന്നത് വയറിളക്കം നിൽക്കാൻ സഹായിക്കും.

  • കഞ്ഞിവെള്ളത്തിൽ ഉപ്പുചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നതാണ്.

  • ഒരു സ്പൂൺ കർപ്പൂര തുളസി നീരും അൽപ്പം നാരങ്ങാനീരും ചേർത്ത് കുടിക്കാം. വേണമെങ്കിൽ അൽപ്പം തേനും ചേർക്കാം.

  • മാതളനാരങ്ങയുടെ ജ്യൂസും വയറിളക്കം മാറാൻ സഹായിക്കുന്നതാണ്.

  • ഒരു ടീസ്പൂൺ ഉലുവ പൊടിച്ചത് രണ്ടോ മൂന്നോ നേരം കഴിക്കുന്നത് ഈ പ്രശ്നത്തിനുള്ള പ്രതിവിധിയാണ്.

  • മോരിൽ അൽപ്പം ഉപ്പുചേർത്ത് കുടിക്കുന്നതോ, മോര് ചുക്കും കറിവേപ്പിലയും മഞ്ഞളും ചേർത്ത് കാച്ചി ഉപയോഗിക്കുന്നതും ഈ രോഗത്തിന് നല്ലതാണ്.

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അതിസാരമാണെങ്കില്‍ വൈദ്യസഹായം തേടുകയും മരുന്നുകൾ കഴിക്കുകയും വേണം. അല്ലെങ്കിൽ രോഗിയുടെ നില അപകടമാകും.

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി ഫിസിഷനാണ് ലേഖിക

TAGS :

Next Story