Quantcast

മുത്തൂറ്റ് പിന്മാറി പിന്നാലെ സ്‌കോഡയും; ധോണിയുടെ ചെന്നൈയെ സ്പോണ്‍സര്‍മാര്‍ കൈവിടുന്നു?

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജഴ്‌സി പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് മുത്തൂറ്റ് പിന്മാറി.

MediaOne Logo

  • Updated:

    2021-03-02 14:27:58.0

Published:

2 March 2021 8:02 PM IST

മുത്തൂറ്റ് പിന്മാറി പിന്നാലെ സ്‌കോഡയും;  ധോണിയുടെ ചെന്നൈയെ സ്പോണ്‍സര്‍മാര്‍ കൈവിടുന്നു?
X

ഐപിഎല്ലില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ജഴ്‌സി പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് മുത്തൂറ്റ് പിന്മാറി. പുതിയ സീസണില്‍ മുത്തൂറ്റ് കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ രംഗത്തുവന്നെങ്കിലും അവരും പിന്മാറി. ഇപ്പോള്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ മിന്ത്രയുടെ പേരാണ് പറയപ്പെടുന്നത്. മിന്ത്ര താല്‍പര്യം പ്രകടപ്പിച്ചതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം മിന്ത്ര ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. 22-23 കോടിക്കാണ് മിന്ത്രയുടെ കരാര്‍ എന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ സൂപ്പര്‍കിങ്‌സ് ഉദ്ദേശിച്ചതിലും കുറഞ്ഞ ഡീലാണ് മിന്ത്രയുടെതെന്നും പറയപ്പെടുന്നു. 2007ലാണ് മിന്ത്ര ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ ഷോപ്പിങ് സൈറ്റാണിപ്പോള്‍ മിന്ത്ര. മൂന്ന് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ സി.എസ്.കെയ്ക്ക് ജഴ്‌സി പാര്‍ടണര്‍മാരെ ലഭിക്കാത്തത് കൗതുകത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ വര്‍ഷത്തോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഐപിഎൽ സീസണിൽ ആദ്യമായി ചെന്നൈ പ്ലേ ഓഫ് യോഗ്യത നേടാനാവാതെ പുറത്തായത് കഴിഞ്ഞ സീസണിലായിരുന്നു. ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചതും ശ്രദ്ധേയമായ യുവതാരങ്ങളുടെ അഭാവവും ടീമിന് തിരിച്ചടിയായെന്നാണ് വിലയിരുത്തലുകള്‍.

വരുന്ന സീസണിലും മികച്ച കളിക്കാരെയൊന്നും ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റിനായിട്ടില്ല. ഇംഗ്ലണ്ടിന്റെ മുഈന്‍ അലി ഇന്ത്യയുടെ ചേതേശ്വര്‍ പുജാര തുടങ്ങിയവരെയാണ് ടീമിലെത്തിച്ചത്. ഇതില്‍ പുജാര ടി20 ക്രിക്കറ്റിനോട് യോജിച്ച ശൈലിയല്ല. കൃഷ്ണപ്പ ഗൗതം, ഹരിശങ്കര്‍ റെഡ്ഡി, ഭഗവത് വര്‍മ്മ തുടങ്ങിയവരാണ് ഈ സീസണിലെ സിഎസ്‌കെ തങ്ങളുടെ ക്യാമ്പിലെത്തിച്ചത്. അതേസമയം, വരുന്ന ഐപിഎൽ സീസൺ ആറു വേദികളിൽ നടത്താനുള്ള ബിസിസിഐ തീരുമാനത്തിനെ എതിർത്ത് പഞ്ചാബ്, രാജസ്ഥാൻ, ഹൈദരാബാദ് ഫ്രാഞ്ചൈസികൾ രംഗത്തെത്തി.

TAGS :

Next Story