Quantcast

ടോകിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് സ്വര്‍ണം ലഭിക്കും, ഗോപിചന്ദ് പറയുന്നു..

2020 ടോകിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ബാഡ്മിന്റണ്‍ പരിശീലകനുമായ പുല്ലേല ഗോപിചന്ദ്. 

MediaOne Logo

Web Desk

  • Published:

    21 Jan 2019 2:00 PM GMT

ടോകിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് സ്വര്‍ണം ലഭിക്കും, ഗോപിചന്ദ് പറയുന്നു..
X

2020 ടോകിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ ഇന്ത്യ സ്വര്‍ണം സ്വന്തമാക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ദേശീയ ബാഡ്മിന്റണ്‍ പരിശീലകനുമായ പുല്ലേല ഗോപിചന്ദ്. ബാഡ്മിന്റണില്‍ ഒരോ പുതുവര്‍ഷവും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്ന് അദ്ദേഹം പറയുന്നു.

2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ നമ്മള്‍ ക്വാര്‍ട്ടര്‍ കളിച്ചു, 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൈന നെഹ് വാളിലൂടെ ആദ്യമായി വെങ്കല മെഡല്‍ സ്വന്തമാക്കി, 2016 റിയോ ഒളിമ്പിക്‌സില്‍ പി.വി സിന്ധുവിലൂടെ ആദ്യമായി വെള്ളി ലഭിച്ചു, അതിനാല്‍ 2020ലെ ടോകിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗോപിചന്ദ് പറഞ്ഞു.

തുടക്ക കാലത്ത് നന്ദു നടേകര്‍, സുരേഷ് ഗോയല്‍, പ്രകാശ് പദുകോണ്‍, എന്നിവരുടെ പേരിലായിരുന്നു ബാഡ്മിന്റണ്‍ അറിയപ്പെട്ടിരുന്നതെങ്കില്‍ സൈന നെഹ് വാളാണ് അതിന് മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പി.വി സിന്ധുവിനെയും അവരുടെ നേട്ടങ്ങളെയും എടുത്തുപറഞ്ഞ ചന്ദ്, ഇനിയും രണ്ടില്‍ കൂടുതല്‍ ഒളിമ്പിക്‌സ് കളിക്കാന്‍ സിന്ധുവിനാവുമെന്നും അത് നമ്മെ അമ്പരപ്പിക്കുമെന്നും ഗോപിചന്ദ് പറയുന്നു.

TAGS :

Next Story