കൊറിയന്‍ ഓപ്പണ്‍: ആദ്യ റൗണ്ടില്‍ തന്നെ പി.വി സിന്ധു പുറത്ത് 

ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ സിന്ധുവിന് പിന്നിടുള്ള രണ്ട് ഗെയിമുകളിലും കാലിടറുകയായിരുന്നു. സ്‌കോര്‍: 21-7, 22-24, 15-21.

MediaOne Logo

Web Desk 7

  • Updated:

    2019-09-25 07:03:08.0

Published:

25 Sep 2019 7:03 AM GMT

കൊറിയന്‍ ഓപ്പണ്‍:  ആദ്യ റൗണ്ടില്‍ തന്നെ പി.വി സിന്ധു  പുറത്ത് 
X

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. യു.എസ് താരം ബെയിവാന്‍ സാങിനോടാണ് സിന്ധു തോറ്റത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ സിന്ധുവിന് പിന്നിടുള്ള രണ്ട് ഗെയിമുകളിലും കാലിടറുകയായിരുന്നു. സ്‌കോര്‍: 21-7, 22-24, 15-21.

തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ഒരു ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ സിന്ധു പുറത്താകുന്നത്. നേരത്തെ ചൈന ഓപ്പണില്‍ നിന്നും സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് പിന്നാലെയായിരുന്നു ഈ രണ്ട് ടൂര്‍ണമെന്റുകളും.

അതേസമയം കൊറിയന്‍ ഓപ്പണില്‍ നിന്ന് പുരുഷ താരം സായ് പ്രണീതും ആദ്യ റൗണ്ടില്‍ പുറത്തായി. പരിക്കേറ്റതാണ് താരത്തിന് വിനയായത്. ആദ്യ ഗെയിം 9–21നു തോറ്റ സായ്പ്രണീത്, രണ്ടാം ഗെയിമിൽ 7–11നു പിന്നിട്ടു നിൽക്കുമ്പോഴായിരുന്നു പിന്മാറ്റം. സൈന നെഹ് വാളാണ് കൊറിയന്‍ ഓപ്പണില്‍ ഇനി ഇന്ത്യക്കായി മത്സരിക്കാനുള്ളത്.

TAGS :

Next Story