‘പുറത്തുവരൂ, അക്രമങ്ങളെ അപലപിക്കൂ’ കായികതാരങ്ങളോട് ജ്വാല ഗുട്ടയുടെ അഭ്യര്‍ഥന
മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജന്‍ സിംങിനും പുറമേ ഇപ്പോള്‍ ബാഡ്മിന്റണില്‍ നിന്നും ജ്വാല ഗുട്ടയും കൂടി പ്രതികരിച്ചു...

പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും അതിനെ നേരിടുന്ന സര്‍ക്കാര്‍ രീതിയേയും കുറിച്ച് വളരെ കുറച്ച് കായികതാരങ്ങള്‍ മാത്രമേ പരസ്യമായി സംസാരിച്ചിട്ടുള്ളൂ. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാനും ഹര്‍ഭജന്‍ സിംങിനും പുറമേ ഇപ്പോള്‍ ബാഡ്മിന്റണില്‍ നിന്നും ജ്വാല ഗുട്ടയും കൂടി ശബ്ദമുയര്‍ത്തിയിരിക്കുന്നു.
പൗരത്വബില്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ തന്നെ പിന്തുണക്കുന്നവരും ഇന്ത്യയിലെ കായികതാരങ്ങളും തയ്യാറാകണമെന്നാണ് ജ്വാല ഗുട്ട പറഞ്ഞത്. പൗരത്വ ബില്ലിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളില്‍ നിരവധി പേരാണ് മരിക്കുന്നത്. ഇത് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.
'കായികതാരങ്ങളായ നമ്മള്‍ ഇത്തരം അക്രമങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകണം. ജനങ്ങള്‍ക്കെതിരായ അക്രമത്തേയും അക്രമങ്ങള്‍ കാണിക്കുന്നവരേയും എതിര്‍ക്കണം. രാജ്യത്തിനും ലോകത്തിനും മുന്നില്‍ കായികതാരങ്ങള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണെന്ന കാര്യം മറക്കരുത്' എന്നും ജ്വാല ഓര്‍മ്മിപ്പിക്കുന്നു.
ये à¤à¥€ पà¥�ें- എനിക്കും എന്റെ രാജ്യത്തിനും ജാമിഅ മില്ലിയ വിദ്യാര്‍ഥികളെ ചൊല്ലി ആശങ്കയുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍
നേരത്തെ ഹര്‍ഭജന്‍സിംങും പൗരത്വ ബില്‍ പ്രക്ഷോഭത്തെ തുടര്‍ന്നുള്ള അതിക്രണങ്ങളെ അപലപിച്ചിരുന്നു. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നടത്തിയ പൊലീസ് അതിക്രമത്തില്‍ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ഒരു വിദ്യാര്‍ഥിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു ഭാജിയുടെ പ്രതികരണം. 'ഇത് അവസാനിപ്പിക്കണം. മനുഷ്യനാണെന്നതാണോ ഇവന്റെ കുറ്റം' എന്നായിരുന്നു ഹര്‍ഭജന്‍ ചോദിച്ചത്.
പിന്നീട് വിദ്യാര്‍ഥികളും പൊലീസും അധികൃതരും അടക്കമുള്ളവരോടാണ് താന്‍ പറഞ്ഞതെന്ന വിശദീകരണവും ഭാജി നല്‍കി.
Adjust Story Font
16