Quantcast

മലേഷ്യ മാസ്റ്റേഴ്‌സ്: സെയ്‌നയും സിന്ധുവും ക്വാര്‍ട്ടറില്‍

മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ ഇനി സെയ്‌നയിലും സിന്ധുവിലും. രണ്ടാം റൗണ്ടിലെത്തിയ എച്ച്.എസ് പ്രണോയും സമീര്‍ വര്‍മ്മയും കൂടി തോറ്റതോടെ പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ പ്രാതിനിധ്യം

MediaOne Logo

Web Desk

  • Published:

    9 Jan 2020 3:35 PM GMT

മലേഷ്യ മാസ്റ്റേഴ്‌സ്: സെയ്‌നയും സിന്ധുവും ക്വാര്‍ട്ടറില്‍
X

മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ പി.വി സിന്ധുവും സെയ്‌ന നെഹ്‌വാളും ക്വാര്‍ട്ടര്‍ഫൈനലിലെത്തി. ദക്ഷിണകൊറിയയുടെ കൗമാര താരം ആന്‍ സി യുങിനെ സെയ്‌നയും ജപ്പാന്‌റെ അയ ഒഹോരിയെ സിന്ധുവും നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്.

വെറും 39 മിനുറ്റില്‍ യുങിന്റെ പ്രതിരോധം തീര്‍ത്തുകളഞ്ഞ പ്രകടനമായിരുന്നു സെയ്‌നയുടേത്. ആദ്യഗെയിമില്‍ ഒപ്പത്തിനൊപ്പം(25-23) പോരാടിയ യുങിന് രണ്ടാം ഗെയിമില്‍(21-12) പിടിച്ചു നില്‍ക്കാനായില്ല. ക്വാര്‍ട്ടറില്‍ ഒളിംപിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് കരോലിന മാരിനാണ് സെയ്‌നയുടെ എതിരാളി.

ये भी प�ें-
മലേഷ്യ മാസ്‌റ്റേഴ്‌സ്: സിന്ധു, സൈന, പ്രണോയ്, സമീര്‍ രണ്ടാം റൗണ്ടില്‍

21-10, 21-15ന് ആധികാരികമായി അരമണിക്കൂറിലായിരുന്നു സിന്ധു ഒഹാരിയെ തോല്‍പിച്ചത്. ഇതുവരെ കളിച്ച ഒമ്പത് കളികളില്‍ ഒന്നില്‍ പോലും ഒഹാരിക്ക് സിന്ധുവിനെ തോല്‍പിക്കാനായിട്ടില്ല. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങാണ് ക്വാര്‍ട്ടറില്‍ സിന്ധുവിനെ കാത്തിരിക്കുന്നത്.

പുരുഷവിഭാഗത്തില്‍ സമീര്‍വര്‍മ്മയും എച്ച്.എസ് പ്രണോയുമായിരുന്നു രണ്ടാം റൗണ്ടിലെത്തിയ ഇന്ത്യക്കാര്‍. മലേഷ്യയുടെ ലീ സി ജിയ 19-21, 20-22ന് സമീര്‍ വര്‍മ്മയേയും ലോക ഒന്നാം നമ്പര്‍ കെന്റെ മൊമോട്ട 21-14, 21-16ന് പ്രണോയേയും തോല്‍പിച്ചു.

TAGS :

Next Story