കൊറോണ: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി

ഒരാഴ്ച്ചകൊണ്ട് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണത്തില്‍ നാലിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായത്...

MediaOne Logo

Web Desk

  • Updated:

    2020-03-06 03:39:24.0

Published:

6 March 2020 3:39 AM GMT

കൊറോണ: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി
X

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഏഴ് ഇന്ത്യന്‍ താരങ്ങള്‍ പിന്മാറി. കോവിഡ്19 ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എച്ച്.എസ് പ്രണോയ്, സമീര്‍ വെര്‍മ, സൗരഭ് വെര്‍മ, ഉള്‍പ്പെടെയുള്ള താരങ്ങളാണ് പിന്മാറിയത്. ഡബിള്‍സ് താരങ്ങളായ ചിരാഗ് ഷെട്ടി, സാത്വിക് രംഗറെഡ്ഢി എന്നിവരും പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം സെയ്‌ന നെഹ്‌വാള്‍, പി.വി സിന്ധു, കെ. ശ്രീകാന്ത്, അശ്വിനി പൊന്നപ്പ, എന്‍ സിക്കി റെഡ്ഡി, പ്രണവ് ജൈറി ചോപ്ര എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്നും പിന്മാറുന്ന വിവരം ബാഡ്മിന്റന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെ താരങ്ങള്‍ നേരിട്ട് അറിയിക്കുകയായിരുന്നു.

ഒരാഴ്ച്ചക്കുള്ളില്‍ കൊറോണ വൈറസ് പോസിറ്റീവായ രോഗികളുടെ എണ്ണത്തില്‍ യു.കെയില്‍ നാലിരട്ടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശത്തേക്ക് യാത്ര നടത്താത്തവരിലും കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ ബ്രിട്ടനില്‍ രോഗം വേഗത്തില്‍ പടരുന്നുണ്ടെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് മാസം 11 ന് ആരംഭിക്കുന്ന ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ പിന്മാറിയിരിക്കുന്നത്.

TAGS :

Next Story