ബാഡ്മിന്റണ്‍ അസോസിയേഷനോട് മാപ്പ് പറഞ്ഞ് എച്ച്.എസ് പ്രണോയ്
ബായ് അയച്ച കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയായാണ് പ്രണോയ് മാപ്പു പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ബായ് സെക്രട്ടറി അജയ് സിംഗാനിയ സ്ഥിരീകരിച്ചു.

അര്‍ജുന പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ബായ്) ശുപാര്‍ശ നല്‍കാതിരുന്നത് പരസ്യമായി വിമര്‍ശിച്ചതിനും ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരുന്നതിനും മലയാളി ബാഡ്മിന്റണ്‍ താരം എച്ച്.എസ് പ്രണോയി മാപ്പു പറഞ്ഞു. ബായ് അയച്ച കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയായാണ് പ്രണോയ് മാപ്പു പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ബായ് സെക്രട്ടറി അജയ് സിംഗാനിയ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി കളിക്കാതെ ശ്രീകാന്തും പ്രണോയിയും ബാഴ്സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിച്ചിരുന്നു. അനുമതിയില്ലാതെ ചാമ്പ്യന്‍ഷിപ്പിനിടെ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതിനാണ് ഇരുവരോടും അസോസിയേഷന്‍ വിശദീകരണം തേടിയത്. ശ്രീകാന്ത് നേരത്തെ ഇ-മെയില്‍ വഴി വിശദീകരണം നല്‍കുകയും വീഴ്ച്ചയില്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ഇതോടെ ശ്രീകാന്തിനെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്നക്ക് ബായ് ശുപാര്‍ശ ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- എച്ച്. എസ് പ്രണോയിക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മാപ്പു ചോദിച്ച ശ്രീകാന്തിന് ഖേല്‍രത്‌ന ശുപാര്‍ശ
പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുക പോലും ചെയ്യാത്തവരെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജുനക്ക് ശുപാര്‍ശ ചെയ്തതിനെയാണ് എച്ച്.എസ് പ്രണോയ് പരസ്യമായി വിമര്‍ശിച്ചത്. ഇതിലും ബായ്ക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ രണ്ട് വിഷയങ്ങളിലുമാണ് പ്രണോയ് മറുപടി അയച്ചിരിക്കുന്നത്.
ബായ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിന് മുമ്പുതന്നെ ദേശീയ ബാഡ്മിന്റണ്‍ പി ഗോപീചന്ദ് പ്രണോയിയെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നു.
Adjust Story Font
16