Quantcast

‘ദേ നിഖില എന്നെയും നോക്കുന്നു’; നടി നിഖില വിമലിനെ ട്രോളി ബാദുഷ

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ കണ്ണെടുക്കാതെ കൌതുകത്തോടെ നോക്കിയിരിക്കുന്ന നിഖില

MediaOne Logo

  • Published:

    15 March 2021 1:38 PM IST

‘ദേ നിഖില എന്നെയും നോക്കുന്നു’; നടി നിഖില വിമലിനെ ട്രോളി ബാദുഷ
X

ദി പ്രീസ്റ്റിന്‍റെ വിജയാഘോഷത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് നടി നിഖില വിമലയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ കണ്ണെടുക്കാതെ കൌതുകത്തോടെ നോക്കിയിരിക്കുന്ന നിഖില. നിഖിലയുടെ ഈ നോട്ടം നിരവധി ട്രോളുകള്‍ക്കാണ് ഇരയായത്.

ഒരു മയത്തില്‍ ഒക്കെ നോക്കെഡേയ്, ഇതെന്തൊരു നോട്ടമാണ് എന്നിങ്ങനെയുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്. നടി ഐശ്വര്യ ലക്ഷ്മിയും ട്രോളുകള്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ നിഖിലയെ ട്രോളി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും രംഗത്തെത്തിയിരിക്കുകയാണ്. തന്നെ നിഖില നോക്കുന്ന ചിത്രമാണ് ബാദുഷ ഫേസ്ബുക്കില്‍ പങ്കുവച്ചത്.'ദേ നിഖില എന്നെയും നോക്കി' എന്നാണ് ഫോട്ടോയ്ക്ക് ബാദുഷ നല്‍കിയ അടിക്കുറിപ്പ്.

ദേ നിഖില എന്നെയും നോക്കുന്നു

Posted by N.M. Badusha on Sunday, March 14, 2021
TAGS :

Next Story