ബഹ്റൈനിൽ മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കും
പുതുതായി മൂന്ന് ലക്ഷം പ്രതിരോധ വാക്സിൻ

ബഹ്റൈനിൽ ഈ മാസം കൂടുതല്‍ പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ പദ്ധതിയുള്ളതായി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രി ഡോ. വലീദ് അല്‍ മാനിഅ് വ്യക്തമാക്കി.
സാധാരണ ജീവിതത്തിലേക്ക് ബഹ്റൈന്‍ സാമൂഹിക മേഖല തിരികെ കൊണ്ടു വരുന്നതിനും എല്ലാവരിലും കോവിഡ് വാക്സിന്‍ സന്ദേശം എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
മൂന്ന് ലക്ഷം പ്രതിരോധ വാക്സിനുകള്‍ ഇതിനായി രാജ്യത്ത് എത്തിക്കാൻ നടപടികൾ സ്വീകരിച്ചു. ചില മേഖലകളില്‍ ഇളവ് അനുവദിച്ചു കൊണ്ട് സാധാരണ ജീവിതം കൈവരിക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലാക്കി തുടങ്ങി. എന്നാല്‍ ഓരോരുത്തരും തങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

