ദേശീയ ദിനത്തെ വരവേല്‍ക്കാനൊരുങ്ങി ബഹ്റെെന്‍
ബഹ്റൈൻ ദേശീയ പതാകകളും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള ചമയങ്ങളും കൊണ്ടാണ് പ്രധാന പാതകളുടെ ഇരുവശത്തും അലങ്കരിച്ചിട്ടുള്ളത്

നാല്‍പ്പത്തിയേഴാമത് ദേശീയ ദിനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍. വിപുലമായ ആഘോഷപരിപാടികളാണ് രാജ്യമെങ്ങും ഒരുക്കിയിരിക്കുന്നത്. ദീപാലങ്കാരങ്ങളുടെ വർണ പ്രഭയിലാണ് അറേബ്യയുടെ പവിഴദ്വീപ്. അലങ്കാരങ്ങളിലും വർണ ച്ചമയങ്ങളിലും രാജ്യമെങ്ങും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.
തെരുവുകളും ഗ്രാമങ്ങളും രാത്രികാലങ്ങളിൽ പ്രഭാപൂരിതിഅമായ കാഴ്ചകളാണെങ്ങും. നാളെ ദേശീയ ദിനത്തെ വരവേൽക്കാനായുള്ള അവസാനഘട്ട തയ്യാറെടുപ്പുകളും പൂർത്തിയായി. ബഹ്റൈൻ ദേശീയ പതാകകളും ചുവപ്പും വെളുപ്പും വർണങ്ങളിലുള്ള ചമയങ്ങളും കൊണ്ടാണ് പ്രധാന പാതകളുടെ ഇരുവശത്തും അലങ്കരിച്ചിട്ടുള്ളത്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി സൽ മാൻ ബിൻ ഹമദ് അൽ ഖലീഫ എന്നീ ഭരണാധികാരികളുടെ ചിത്രങ്ങളാണെങ്ങും.
ദേശീയദിനാഘോഷം പ്രമാണിച്ച് ഞായർ , തിങ്കൾ എന്നീ ദിവസങ്ങളിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട് . അവധി ദിനങ്ങളിലും തുടർന്നും വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്ത് നടക്കുക.
Adjust Story Font
16

