Quantcast

ട്രാന്‍സിറ്റ് യാത്രികര്‍ക്ക് ഇനി നാല് ദിവസം വരെ ബഹ്റെെനില്‍ തങ്ങാം

രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ വളർച്ച ലക്ഷ്യമിട്ടാണ് ബഹ്റൈന്റെ പുതിയ നീക്കം

MediaOne Logo

Web Desk

  • Published:

    15 Jan 2019 8:08 AM IST

ട്രാന്‍സിറ്റ് യാത്രികര്‍ക്ക് ഇനി നാല് ദിവസം വരെ ബഹ്റെെനില്‍ തങ്ങാം
X

ബഹ്റൈനിൽ ട്രാൻസിറ്റ് യാത്രികർക്ക് നാലു ദിവസം വരെ രാജ്യത്ത് താങ്ങാനുള്ള സാഹചര്യം ഒരുങ്ങി. വിസ ഓൺ അറൈവൽ' സൗകര്യം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ വളർച്ച ലക്ഷ്യമിട്ട് ബഹ്റൈൻ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി നാലു ദിവസ കാലയളവിലേക്കുള്ള വിസയാണ് നൽകുക. ‘ഗൾഫ് എയറി’ന്റെ പ്രാബല്യമുള്ള ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ ബഹ്റൈനിൽ തങ്ങുന്നവരുടെ വിസ ചാർജ് ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ. എ) വഹിക്കും.

ഈ പദ്ധതി കഴിഞ്ഞ മാസം മുതലാണ് നിലവിൽ വന്നതെന്നും അത് ട്രാൻസിറ്റ് യാത്രികരിൽ വർധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ടി.ഇ.എ ടൂറിസം മാർക്കറ്റിങ് ആൻറ് പ്രൊമോഷൻസ് ഡയറക്ടർ യൂസഫ് അൽ ഖാൻ പറഞ്ഞു. 'ഗൾഫ് എയറു'മായി ചേർന്നാണ് 'സ്റ്റോപ്പ് ഓവർ പദ്ധതി'ക്ക് രൂപം നൽരൂപം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് 'ഓൺ അറൈവൽ വിസ’ ലഭിക്കാൻ നിലവിൽ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യോഗ്യതയുണ്ട്. പുറമെ, 113 രാജ്യങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ-വിസക്ക് അപേക്ഷിക്കാനും നിലവിൽ സൗകര്യമുണ്ട്. ചില ട്രാൻസിറ്റ് യാത്രികർ വിസ സൗകര്യം ഇതിനകം ഉപയോഗപ്പെടുത്തിയതായും വരും മാസങ്ങളിൽ 'സ്റ്റോപ്പ് ഓവർ ടൂറിസം പദ്ധതി'ക്ക് നല്ല പ്രചാരം കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി

TAGS :

Next Story