Quantcast

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

2018ല്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമ്പത് ദശലക്ഷം പേര്‍ യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഥാമിര്‍ അല്‍ കഅ്ബി വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    26 Jan 2019 7:30 AM IST

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്
X

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി അധിക്യതര്‍. കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം വര്‍ധനവാണുണ്ടായത്.

2018ല്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമ്പത് ദശലക്ഷം പേര്‍ യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഥാമിര്‍ അല്‍ കഅ്ബി വ്യക്തമാക്കി. 2017നേക്കാള്‍ ഏഴ് ശതമാനം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്. 6,24,000 എയര്‍ സര്‍വീസുകള്‍ക്ക് ബഹ്‌റൈന്‍ എയര്‍ കണ്‍ട്രോള്‍ സെന്റര്‍ കഴിഞ്ഞ വര്‍ഷം സേവനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൊട്ടു മുമ്പുള്ള വര്‍ഷത്തേക്കാള്‍ നാല് ശതമാനം വര്‍ധനവാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. എയര്‍ കണ്‍ട്രോളിങ് സെന്ററില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി നിയമിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വന്‍ വികസനത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story