ഒമാനിൽ പുതിയ വാതക നിക്ഷേപങ്ങൾ കണ്ടെത്തി
വാതക നിക്ഷേപത്തിന്‍റെ മൊത്തം മൂല്ല്യം നിശ്ചയിച്ച ശേഷമാകും പ്രഖ്യാപനമുണ്ടാവുക

ഒമാനിൽ പുതിയ വാതക നിക്ഷേപങ്ങൾ കണ്ടെത്തി. ഒന്നോ രണ്ടോ വാതക പാടങ്ങളുടെ പ്രഖ്യാപനം വൈകാതെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് എണ്ണ പ്രകൃതി വാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം അൽ ഊഫി അറിയിച്ചു. പ്രകൃതിവാതക പര്യവേക്ഷണത്തെ കുറിച്ച് നടന്ന സെമിനാറിൽ സംസാരിക്കവേയാണ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം പറഞ്ഞത്.
വാതക നിക്ഷേപത്തിന്‍റെ മൊത്തം മൂല്ല്യം നിശ്ചയിച്ച ശേഷമാകും പ്രഖ്യാപനമുണ്ടാവുക. പ്രകൃതിവാതകത്തെ കൂടുതലായി ആശ്രയിക്കുന്ന സമ്പദ്ഘടനക്ക് ഉണർവ് പകരുന്നതാണ് എണ്ണ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം. പി.ഡി.ഒയുടെ ആറാം ബ്ലോക്ക് ലൈസൻസിലുള്ള മബ്റൂഖ് വാതകപാടമാണ് ഇതിൽ പ്രധാനപ്പെട്ടത്. നാല് ട്രില്ല്യണിലധികം പ്രകൃതി വാതകം ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിലുള്ള ഖസ്സാന്‍, ഗസാഈര്‍ എന്നിവയില്‍ നിന്നുള്ള ഉൽപാദനം തുടരും. ഒമാന്‍റെ ഏറ്റവും വലിയ പ്രകൃതി വാതക സ്രോതസുകളാണ് ടൈറ്റ് ഗ്യാസ് റിസർവ്.
Adjust Story Font
16

