Quantcast

ബഹ്റൈനിൽ സ്വദേശിവത്ക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് പാർലമെൻ്റ് അംഗങ്ങൾ

MediaOne Logo

Web Desk

  • Published:

    8 March 2019 9:20 AM IST

ബഹ്റൈനിൽ സ്വദേശിവത്ക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് പാർലമെൻ്റ് അംഗങ്ങൾ
X

ബഹ്റൈനിൽ സ്വദേശിവത്ക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് പാർലമെൻ്റ് അംഗങ്ങൾ. സർക്കാർ മേഖലയിൽ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവത്ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ ബഹ് റൈൻ പാർലിമെൻ്റിൽ എം. പി മാർ അനുകൂലിച്ചു. നിലവിൽ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം പൂർണമായി നടപ്പിലായിട്ടുണ്ടെങ്കിലും രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിച്ചിട്ടില്ല. തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സർക്കാർ മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം ഇനിയും വർധിപ്പിക്കണമെന്നാണ് പാർലിമെൻ്റിൽ എം.പി മാർ ആവശ്യമുന്നയിച്ചത്. പൊതുമേഖലയിൽ സ്വദേശിവത്ക്കരണ ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് സ്വദേശി തൊഴില്‍ ദാന കമ്മിറ്റി അംഗവും എം.പിയുമായ ബാസിം അല്‍ മാലികി പറഞ്ഞു.

തൊഴിലില്ലായ്മ നിരക്ക് അവഗണിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ഈ മേഖലകളില്‍ ബഹ്റൈനികളുടെ അനുപാതം എത്രയാണെന്ന് പരിശോധിക്കുകയും സുതാര്യമായ രൂപത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യണം. ഇതിന്റെ സാമ്പത്തിക, സുരക്ഷാ, സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം രാജ്യത്ത് ചില പ്രത്യേക പ്രൊഫഷനുകളിൽ നിന്ന് പൂർണമായും വിദേശികളെ ഒഴിവാക്കുമെന്ന രീതിയിൽ തൊഴിൽ മന്ത്രാലയത്തെ ഉദ്ധരിച്ച് നവസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി.

TAGS :

Next Story