Quantcast

ബഹ്റൈനിൽ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ ബില്ലിന് അനുമതി

ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്സുമാര്‍ തുടങ്ങിയവരില്‍ അര്‍ഹരായ സ്വദേശികളുണ്ടെങ്കില്‍ അവർക്കായിരിക്കും ഇനി മുതൽ കൂടുതൽ പരിഗണന ലഭിക്കുക

MediaOne Logo

Web Desk

  • Published:

    10 March 2019 8:19 AM IST

ബഹ്റൈനിൽ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ ബില്ലിന് അനുമതി
X

ബഹ്റൈനിൽ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴിൽ തസ്തികകളിൽ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിൻ ഈസാ അൽ ഖലീഫ അംഗീകാരം നൽകി. തീരുമാനത്ത ബഹ്റൈൻ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ സ്വാഗതം ചെയ്തു

സ്വദേശികൾക്ക് രാജ്യത്തെ തൊഴിൽ മേഖലകളിൽ മുൻഗണന നൽകുന്നതിൻ്റെ ഭാഗമായാണ് ആരോഗ്യ സേവന സ്ഥാപനങ്ങളിൽ സ്വദേശി വൽക്കരണ പ്രക്രിയക്ക് വേഗം പകരുന്ന ബില്ലിന് അംഗീകാരം നൽകിയത്. ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, നഴ്സുമാര്‍ തുടങ്ങിയവരില്‍ അര്‍ഹരായ സ്വദേശികളുണ്ടെങ്കില്‍ അവർക്കായിരിക്കും ഇനി മുതൽ കൂടുതൽ പരിഗണന ലഭിക്കുക. നിലവില്‍ ഈ തസ്തികകളില്‍ വിദേശികളുണ്ടെങ്കില്‍ അവരുടെ കരാറിൻ്റെ കാലാവധി കഴിയുന്ന മുറക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനാണ് തീരുമാനം.

ഇതിന് പുറമെ ചികില്‍സാ മേഖലയില്‍ കഴിവുള്ളവരായ സ്വദേശികളെ വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്‍കിയതിനെ തൊഴിലാളി യൂണിയനടക്കമുള്ളവർ സ്വാഗതം ചെയ്തു. മറ്റ് മേഖലകളിലും സ്വദേശിവല്‍ക്കരണം വേഗത്തിലാക്കണമെന്ന് ബഹ്റൈൻ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. അര്‍ഹരായ സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രഥമ പരിഗണന എല്ലാ മേഖലകളിലും വേണ്ടതുണ്ട്. യുവാക്കളായ തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ പരിശീലനം നല്‍കി അര്‍ഹമായ ജോലി നൽകുന്നതിനും തൊഴിൽ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെയും യൂണിയന്‍ സ്വാഗതം ചെയ്തു

TAGS :

Next Story