Quantcast

ബഹ്റൈനിൽ തൊഴിലില്ലായ്മ പരിഹരിക്കാനായി പുതിയ ഇൻഷൂറൻസ് പദ്ധതി

തൊഴിൽ രഹിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന രീതിയിലാണ് പുതിയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക

MediaOne Logo

Web Desk

  • Published:

    13 May 2019 11:26 PM IST

ബഹ്റൈനിൽ തൊഴിലില്ലായ്മ പരിഹരിക്കാനായി പുതിയ ഇൻഷൂറൻസ് പദ്ധതി
X

ബഹ്റൈനിൽ തൊഴിലില്ലായ്മ പരിഹരിക്കാനായി പുതിയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം. തൊഴിലില്ലായ്മ വേതനം 200 ദിനാറായി വര്‍ധിപ്പിക്കാനും തീരുമാനമായി.

തൊഴിൽ രഹിതർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന രീതിയിലാണ് പുതിയ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക. സ്വദേശി വൽക്കരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് സമാന്തരമായി തൊഴിലില്ലാത്തവർക്കുള്ള സാമൂഹിക പരിരക്ഷയും ഉറപ്പ് വരുത്തുവാനാണ് തൊഴിൽ സാമൂഹിക മന്ത്രാലയത്തിൻ്റെ പദ്ധതി. തൊഴിലില്ലായ്മ വേതനം ബിരുദധാരികള്‍ക്ക് 150 ദിനാറില്‍ നിന്ന് 200 ദിനാറായും ബിരുദധാരികളല്ലാത്തവര്‍ക്ക് 120ല്‍ നിന്ന് 150 ദിനാറായും വര്‍ധിപ്പിച്ചതായി തൊഴില്‍ സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. തൊഴിലന്വേകര്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. ഈ മാസം മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരിക. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള വേതനം 500ല്‍ നിന്ന് 1000 ദിനാറായും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആറ് മാസത്തേക്ക് നല്‍കുന്ന ഇവ ഒമ്പത് മാസത്തേക്ക് ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. തൊഴിലില്ലാത്ത സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നും അധിക്യതർ അറിയിച്ചു.

TAGS :

Next Story