Quantcast

ബഹ്‌റൈന്‍ കേരളീയ സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

നിരവധി പേർ സംബന്ധിച്ചു

MediaOne Logo

Siraj Pallikkara

  • Published:

    17 May 2019 7:11 PM IST

ബഹ്‌റൈന്‍ കേരളീയ സമാജം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
X

ഇഫ്താര്‍ സംഗമം

വിപുലമായ ജനപങ്കാളിത്തത്തോടെ സമാജം ഡയമണ്ട് ജുബിലി ഹാളില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ പ്രവാസി സമൂഹത്തിലെ നാനാ തുറകളിൽ നിന്നുമുള്ള നൂറുകണക്കിന് പേർ പങ്കെടുത്തു . അൽ നൂർ ഇൻ്റർനാഷണൽ സ്കൂള്‍ ചെയർമാൻ ശ്രീ അലി ഹസൻ്റെ രക്ഷാകർത്യത്വത്തിൽ സംഘടിപ്പിച്ച വിരുന്നില്‍ ഇന്ത്യൻ സ്ഥാനാപതി അലോക് കുമാർ സിൻഹ മുഖ്യ അതിഥി ആയിരുന്നു. സാമൂഹിക പ്രവർത്തകർ, വിവിധ മത , സംഘടനാ പ്രതിനിധികൾ,വ്യവസായ പ്രമുഖര്‍ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം പി രഘു, ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ നേത്യത്വം നൽകി.

TAGS :

Next Story