Quantcast

സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്

ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടർമാരുടെ തസ്തികയിൽ സ്വദേശികളുടെ കരാർ നിയമനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    20 May 2019 8:23 AM IST

സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്ന് ബഹ്റൈന്‍ പാര്‍ലമെന്റ്
X

ബഹ്റൈനിൽ സർക്കാർ സർവീസിലെ താൽക്കാലിക ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകണമെന്ന് പാർലമെൻ്റിൽ ആവശ്യമുയർന്നു. സ്വദേശികൾക്ക് പൊതുമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുവാൻ വേണ്ടിയാണ് ഈ നിർദേശം.

തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സർക്കാർ മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്നും പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശികളുടെ തൊഴിൽ കരാർ കാലാവധി വെട്ടിച്ചുരുക്കണമെന്നുമുള്ള ആവശ്യത്തിൻ്റെ തുടർച്ചയായാണ് പുതിയ നിർദേശം പാർലിമെൻ്റിൽ ആദിൽ അൽ അസൂമി എം.പി മുന്നോട്ട് വെച്ചത്.

പതിനഞ്ച് വർഷക്കാലം ജോലി ചെയ്തിട്ടും സ്ഥിര നിയമനം ലഭിക്കാത്ത സ്വദേശികൾ താൽക്കാലിക ജീവനക്കാരായി സർക്കാർ സർവീസിലുണ്ട്. ഈ സ്ഥിതി മാറ്റി ഇവർക്ക് സ്ഥിര നിയമനം നൽകി സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പ് വരുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.

ആരോഗ്യ മന്ത്രാലയത്തിൽ ഡോക്ടർമാരുടെ തസ്തികയിൽ സ്വദേശികളുടെ കരാർ നിയമനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത നാല് വർഷത്തിനുള്ളിൽ സർക്കാർ മേഖലയിലെ തൊഴിലുകൾ പൂർണമായും സ്വദേശിവൽക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന് പാർലിമെൻ്റിൽ എം.പിമാർ ഈയിടെ അനുകൂലമായി വോട്ട് ചെയ്തിരുന്നു.

നിലവിൽ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വദേശി വൽക്കരണം പൂർണമായി നടപ്പിലായിട്ടുണ്ടെങ്കിലും രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നും പൊതുമേഖലയിൽ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമാക്കണമെന്നുമാണ് എം.പിമാരുടെ ആവശ്യം.

TAGS :

Next Story