Quantcast

വേൾഡ് ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പ് ജൂൺ ഒന്നിന്

കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയം വേദിയാകും

MediaOne Logo

Siraj Pallikkara

  • Published:

    22 May 2019 2:00 AM IST

വേൾഡ് ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പ്  ജൂൺ ഒന്നിന്
X

കെ.സി.എയിൽ നടന്ന വാർത്താസമ്മേളനം

ബഹ് റൈനിൽ ഇൻറർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ ക്യു ഫാക്ടറിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വേൾഡ് ക്വിസ്സിംഗ് ചാമ്പ്യൻഷിപ്പ് (ഡബ്ലി.ക്യു.സി) ജൂൺ ഒന്നിന് നടക്കും. കേരള കാത്തലിക്ക് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായും സ്റ്റെപ് അക്കാഡമിയുടെ സഹകരണത്തോടെയുമാണ് മൽസരം ഒരുക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെഗയ്യയിലുള്ള കെ.സി.എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയോ യോഗ്യതാ മാനദണ്ഠങ്ങളോ ഇല്ല. ക്വിസ് മൽസരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോക ചാമ്പ്യൻഷിപ്പിൽ സ്വന്തം രാജ്യത്തിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും. രജിസ്ട്രേഷനുള്ള അവസാന ദിവസം മേയ് 28 . വിശദവിവരങ്ങൾക്ക് +97336939596, +97336800676, +97339300835 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ലോക നിലവാരത്തിലുള്ള ക്വിസ് മൽസരത്തിൻ്റെ സംഘാടകരായതിൽ അഭിമാനമുണ്ടെന്ന് സ്റ്റെപ്പ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അനീഷ് നിർമലൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ സി എ പ്രസിഡൻറ് സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വർഗീസ് ജോസഫ്, പി പി ചാക്കുണ്ണി, എബ്രഹാം ജോൺ,വർഗീസ് കാരക്കൽ എന്നിവർ പങ്കെടുത്തു.

TAGS :

Next Story