Quantcast

ബഹ്റെെനില്‍ ഗതാഗത സുരക്ഷാ ബോധവത്കരണം ശക്തമാക്കി

റോഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നതിൽ ഇളവ് ഉണ്ടാവുകയില്ല.

MediaOne Logo

Web Desk

  • Published:

    4 July 2019 1:17 AM IST

ബഹ്റെെനില്‍ ഗതാഗത സുരക്ഷാ ബോധവത്കരണം ശക്തമാക്കി
X

ബഹ്റൈനിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാനുമുള്ള ബോധവൽക്കരണ പരിപാടികൾ ഗതാഗത മന്ത്രാലയം ശക്തമാക്കി. നിയമലംഘനം നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികളും കർശനമാക്കും.

ഗതാഗത നിയമങ്ങൾ അനുസരിക്കാനും ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് അപകട സാഹചര്യങ്ങൾ പരമവധി കുറക്കാനുമുദ്ദേശിച്ചാണ് ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തിയത്. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ സ്വദേശികൾ എന്നോ വിദേശികൾ എന്നോ വ്യത്യാസമില്ലാതെ എല്ലാവരും ബാധ്യസ്ഥരാണെന്നും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയരക്ടർ കേണൽ ആദിൽ അദ്ദൂസരി വ്യക്തമാക്കി.

റോഡ് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കുന്നതിൽ ഇളവ് ഉണ്ടാവുകയില്ല. കുട്ടികളെ വാഹനങ്ങളുടെ മുൻ ഭാഗത്തിരുത്തൽ, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, കാഴ്ചയെ മറക്കും വിധമുള്ള ഗ്ളാസ് സ്റ്റിക്കർ പതിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ആദിൽ അദ്ദൂസരി പറഞ്ഞു.

ബഹ്റൈനിലെ റോഡ് നിയമങ്ങൾ ശാസ്ത്രീയവും വ്യവസ്ഥാപിതവുമാണെന്നും നിയമങ്ങൾ പാലിക്കുവാൻ എല്ലാവരും ശ്രമിച്ചാൽ ഒരു പരിധി വരെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story