ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്ക് BMBF സഹായധനം കൈമാറി
പതിനഞ്ചാം വാർഷിക കർമ്മ പദ്ധതിയുടെ ഭാഗമായി

ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിലേക്കുള്ള സഹായധനമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഒരു ലക്ഷം രൂപ കൈമാറി. പതിനഞ്ചാം വാർഷിക കർമ്മ പദ്ധതിയുടെ ഭാഗമായി സംഘടന നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളുടെ തുടർച്ചയായാണിത്. പ്രവാസിയായിരിക്കെ മരണപ്പെട്ട ഇന്ത്യക്കാരൻ്റെ കുടുബത്തിന് ഐ.സി.ആർ.എഫ് അനുവദിക്കുന്ന സഹായ ഫണ്ടിലേക്കാണ് തുക നൽകിയത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുടെയും ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഐ.സി.ആർ.എഫ് ഭാരവാഹി ഡോ ബാബു രാമചന്ദ്രന് ബിസിനസ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി തുക കൈമാറി.ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് , ബി.എം.ബി.എഫ് ചാരിറ്റി കൺവീനർ സുബൈർ കണ്ണൂർ, ഷമീർ ഹംസ. സവാദ്. ഗഫൂർ കാസിം, അൻവർ തുടങ്ങിയവർ പങ്കെടുത്തു
Next Story
Adjust Story Font
16

