Quantcast

വേനൽച്ചൂടിൽ സമാശ്വാസവുമായി സംരംഭക കൂട്ടായ്മ

വിവിധ തൊഴിലിടങ്ങളിൽ സന്നദ്ധ പ്രവർത്തനം

MediaOne Logo

Siraj Pallikkara

  • Published:

    5 July 2019 10:23 PM IST

വേനൽച്ചൂടിൽ സമാശ്വാസവുമായി സംരംഭക കൂട്ടായ്മ
X

ബഹ്റൈനിൽ വേനൽച്ചൂടിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾക്ക് ആശ്വാസമായി രാജ്യത്തെ
പ്രവാസി സംരംഭക കൂട്ടായ്മ. മലയാളി ബിസിനസ് ഫോറത്തിന്റെ പ്രവർത്തകരാണ് കടുത്ത വെയിലേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സഹായഹസ്തവുമായി എത്തുന്നത്. വിവിധ തൊഴിലിടങ്ങൾ സന്ദർശിച്ച് പാനീയങ്ങളും ഭക്ഷണപ്പൊതികളും തൊഴിലാളികൾക്ക് എത്തിച്ചു നൽകുന്ന സന്നദ്ധ പ്രവർത്തനം കഴിഞ്ഞ അഞ്ച് വർഷമായി കൂട്ടായ്മ നടത്തിവരുന്നുണ്ട് . രണ്ട് മാസക്കാലം ഈ പ്രവർത്തനം തുടരും. വിവിധ സ്ഥാപനങ്ങളും വ്യക്തികളും പദ്ധതിയിലേക്ക് ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകി സഹകരിക്കുന്നു. ഈ വർഷത്തെ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയർമാൻ അരുൾദാസ് ഉൽഘാടനം ചെയ്തു. മനാമ ഫിനാൻഷ്യൽ ഹാർബർ സൈറ്റിൽ നടന്ന ചടങ്ങിൽ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതമാശംസിച്ചു. കൺവീനർ അജീഷ്. മൂസ്സ ഹാജി.കാസിം പാടത്തകായിൽ, റാഷി കണ്ണങ്കോട്ട് തുടങ്ങിയവർ നേത്യത്വം നൽകി.

Next Story