Quantcast

താമസ നിയമങ്ങളില്‍ മാറ്റത്തിനൊരുങ്ങി ബഹ്റെെന്‍

തകര്‍ന്ന് വീഴാറായതും പൊളിഞ്ഞതുമായ കെട്ടിടങ്ങളിലെ താമസവും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    17 July 2019 8:06 AM IST

താമസ നിയമങ്ങളില്‍ മാറ്റത്തിനൊരുങ്ങി ബഹ്റെെന്‍
X

ബഹ്റൈനിൽ സ്വദേശി കുടുംബങ്ങള്‍ ധാരാളമായി താമസിക്കുന്ന ചില പ്രദേശങ്ങളിൽ നിന്ന് ബാച്ചിലർമാരുടെ താമസം ഒഴിവാക്കുവാൻ കാബിനറ്റ് യോഗം തീരുമാനിച്ചു. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കും.

ബാച്ചിലർമാരായ തൊഴിലാളികളുടെ താമസം ചില റസിഡൻഷ്യൽ ഏരിയകളിൽ നിന്ന് മാറ്റണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയാണ് കാബിനറ്റ് യോഗത്തിൽ നിർദേശിച്ചത്. ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത് - മുനിസിപ്പൽ-നഗരാസൂത്രണകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഇതിന് നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു.

തകര്‍ന്ന് വീഴാറായതും പൊളിഞ്ഞതുമായ കെട്ടിടങ്ങളിലെ താമസവും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ കാര്യത്തിൽ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയായ പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തെറ്റായ മീന്‍പിടുത്ത രീതികള്‍ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

ചെമ്മീന്‍ പിടുത്തത്തിന് അനുമതിയുള്ളവരെ ബാധിക്കാത്ത രീതിയിലായിരിക്കും നിയമം നടപ്പിലാക്കുക. നിരോധിത വലകള്‍ ഉപയോഗിച്ചുള്ള ചെമ്മീന്‍ പിടുത്തം മല്‍സ്യ സമ്പത്തിെൻറ അളവ് കുറയാനിടയാക്കുമെന്നതിൻെറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇക്കാര്യത്തിലാവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തെ യോഗം ചുമതലപ്പെടുത്തി.

TAGS :

Next Story