Quantcast

വായന മൽസരം -വിജയികളെ പ്രഖ്യാപിച്ചു

രോഷ്നാര അഫ്സൽ പള്ളിക്കര ഒന്നാം സ്ഥാനം നേടി.

MediaOne Logo

Siraj Pallikkara

  • Published:

    21 July 2019 4:02 PM IST

വായന മൽസരം -വിജയികളെ പ്രഖ്യാപിച്ചു
X

ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച നോവൽ വായന മത്സരം സമാജം ബാബുരാജ് ഹാളിൽ നടന്നു. രോഷ്നാര അഫ്സൽ പള്ളിക്കര ഒന്നാം സ്ഥാനവും ശ്രീജിത്ത് ഫാറൂഖ്,വിനോദ് വി ദേവൻ എന്നിവർ രണ്ടും മുന്നും സ്ഥാനവും നേടി . മത്സരത്തിൽ നാൽപ്പതോളം പേർ പങ്കെടുത്തു. ഒരു മത്സരാർത്ഥിക്ക് രണ്ട് പേജ് എന്ന രീതിയിൽ നോവൽപുർണ്ണമായും വായിച്ചു തീർക്കുന്ന തരത്തിൽ ഒരുക്കിയ മത്സരം മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു.ഉച്ചാരണ ശുദ്ധി കൊണ്ടും അവതരണ ഭംഗികൊണ്ടും മത്സരാർത്ഥികളെല്ലാം മികച്ച നിലവാരം പുലർത്തിയ വായന മത്സരം ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഉൽഘടനം ചെയ്തു , സജി മാർക്കോസ് ,ബഷീർ ',ശിവകുമാര് കുളത്തുപ്പുഴ എന്നിവർ വിധികർത്താക്കളായ പരിപാടി സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ് ,കൺവീനർ ഷബിനി വാസുദേവ്, എന്നിവർ നിയന്ത്രിച്ചു .സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കവർ ചിത്ര നിർമ്മാണ മത്സരവും കാർട്ടൂൺ രചന മത്സരവും നേരത്തേ സംഘടിപ്പിച്ചിരുന്നു

Next Story