Quantcast

ഡോ.പി.കെ.രാജശേഖരന്റെ പ്രഭാഷണം വ്യാഴം,വെള്ളി ദിവസങ്ങളിൽ

‘ഖസാക്ക് ഇതിഹാസമാവുമ്പോൾ’, ‘മലയാളികളുടെ പ്രവാസ ജീവിതം’ എന്നീ വിഷയങ്ങളിൽ

MediaOne Logo

Siraj Pallikkara

  • Published:

    24 July 2019 4:24 PM IST

ഡോ.പി.കെ.രാജശേഖരന്റെ പ്രഭാഷണം വ്യാഴം,വെള്ളി ദിവസങ്ങളിൽ
X

ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ അമ്പതു വർഷം പിന്നിടുമ്പോൾ കേരളീയ സമാജം സാഹിത്യ വിഭാഗം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനത്തിൽ നിരൂപകനായ ഡോ. പി കെ രാജശേഖരൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. ആദ്യ ദിവസമായ വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് സമാജം ഹാളിൽ നടക്കുന്ന പ്രഭാഷണത്തിൽ ഖസാക്ക് ഇതിഹാസമാവുമ്പോൾ എന്ന വിഷയത്തിലും വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കുന്ന രണ്ടാമത്തെ പ്രഭാഷണത്തിൽ മലയാളികളുടെ പ്രവാസ ജീവിതത്തെ കുറിച്ചും സംസാരിക്കും. ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഒ.വി.വിജയൻ വരച്ച കാർട്ടൂണുകളുടേയും കവർ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളുടേയും പ്രദർശനവും ഈ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും സാംസ്‌കാരിക സാഹിത്യ തല്പരരായ മുഴുവൻ ആളുകളെയും ഈ സാംസ്ക്കാരിക സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുന്നതായും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം പി രഘുവും അറിയിച്ചു പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ് 36045442,കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരെ ബന്ധപ്പെടാം.

TAGS :

Next Story