Quantcast

ബഹ്റെെന്‍ മെട്രോ; ആദ്യ ഘട്ടം വര്‍ഷാവസാനത്തോടെ ആരംഭിക്കും

ഒന്ന് മുതൽ 2 ബില്യൺ ഡോളർ വരെ മുതൽ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

MediaOne Logo

Web Desk 9

  • Published:

    15 Aug 2019 12:01 AM IST

ബഹ്റെെന്‍ മെട്രോ; ആദ്യ ഘട്ടം വര്‍ഷാവസാനത്തോടെ ആരംഭിക്കും
X

ബഹ്റൈനിൽ അതിവേഗ മെട്രോ റെയിൽ പദ്ധതിയുടെ പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ വർഷവസാനത്തോടു കൂടി ആരംഭിക്കുമെന്ന് റിപ്പോർട്ട്. 2023 ൽ പൂർത്തീകരിക്കപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുക.

സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ ബഹ്റൈനിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരുന്ന രീതിയിലാണ് മെട്രോ റെയിൽ പദ്ധതി വിഭാവന ചെയ്യുന്നത്. ബഹ്റൈനിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റയിൽ ശൃംഖലയുടെ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ വർഷാവസാനത്തോടെ ആരംഭിക്കുവാനാണ് സർക്കാർ നീക്കം.

ഒന്ന് മുതൽ 2 ബില്യൺ ഡോളർ വരെ മുതൽ മുടക്കിലുള്ള പദ്ധതി 2023ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറിൽ നാല്പത്തി മൂവായിരം യാത്രക്കാർക്ക് ഗതാഗത സൗകര്യവും 20 മെട്രോ സ്റ്റേഷനുകളുണ്ടാകും. 109 കിലോമീറ്റർ ദൈർഘ്യത്തോടെ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിലായിരിക്കും നിലവിൽ വരിക.

രണ്ടായിരത്തോളം തൊഴിലവസരങ്ങൾ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. അത്യന്താധുനിക ഡ്രൈവർ രഹിത ഇലക്ട്രിക് മെട്രോ ട്രെയിൻ അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയിൽ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പിൽ വരുത്തുക. രാജ്യത്തെ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുവാൻ മെട്രോ ട്രെയിൻ്റെ വരവോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

TAGS :

Next Story