Quantcast

ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം രൂപയുടെ സഹായവുമായി ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ

പത്ത് കോടിയുടെ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുചേരും   

MediaOne Logo

Siraj Pallikkara

  • Published:

    27 Aug 2019 3:47 PM IST

ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം രൂപയുടെ സഹായവുമായി ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ
X

പ്രളയ ദുരിതാശ്വാസ സഹായം ഒന്നാം ഘട്ടം ജമാല്‍ ഇരിങ്ങൽ കൈമാറുന്നു

കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ബഹ്റൈനിലെ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഭരിച്ചു കൊണ്ടിരിക്കുന്ന സഹായത്തിൻ്റെ ആദ്യ ഗഡു കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.ഐ അബ്ദുല്‍ അസീസ് ഫ്രൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു.

പ്രളയ മേഖലയില്‍ പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന 10 കോടിയുടെ പ്രളയ പുനരധിവാസ പദ്ധതിയില്‍ പങ്ക് ചേരുന്നതിനാണ് ഫ്രൻറ്സ് അസോസിയേഷന്‍ തീരുമാനമെടുത്തത്. പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക സംഗമവും സംഘടിപ്പിച്ചിരുന്നു. പീപ്പിൾസ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.കെ മുഹമ്മദലി, ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ എ. അഹ്മദ് റഫീഖ്, അബ്ദുല്‍ മജീദ് തണല്‍ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു

അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും അഭ്യുദയ കാംക്ഷികളില്‍ നിന്നും പ്രളയ ദുരിതാശ്വാസത്തിനായി സഹായങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നതായും ഈ ദുരിതാശ്വാസ പ്രവർത്തനത്തോട് സഹകരിക്കണമെന്നും ആക്ടിങ് ജനറൽ സെക്രട്ടറി എം. ബദ്റുദ്ദീൻ അഭ്യർഥിച്ചു

TAGS :

Next Story