ബഹ്റൈനിൽ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കാന്‍ നീക്കം
സൗജന്യമായി വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കി മെച്ചപ്പെട്ട തൊഴിലന്വേഷകരെ സൃഷ്ടിച്ചെടുക്കാനാണ് പരിശീലനമേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു

തീവ്രവാദത്തിനെതിരായ നിലപാട് ബഹ്റൈന്‍ സര്‍ക്കാര്‍ ശക്തമാക്കുന്നു
ബഹ്റൈനിൽ സ്വദേശിവത്കരണത്തിന്‍റെ തോത് വർധിപ്പിക്കുവാൻ ലക്ഷ്യമിട്ട് സര്‍ക്കാർ സംവിധാനങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. രാജ്യത്ത് സ്വദേശികള്‍ക്ക് തൊഴില്‍ ലഭിക്കുന്നത് മുപ്പത് ശതമാനം വര്‍ധിച്ചതായും അതോറിറ്റി വ്യക്തമാക്കി.
സ്വദേശികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി പറഞ്ഞു. ഇക്കാര്യത്തില്‍ തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം, 'തംകീന്‍' തൊഴില്‍ ഫണ്ട് തുടങ്ങി എല്ലാ സർക്കാർ മന്ത്രാലയങ്ങളുമായും സംവിധാനങ്ങളുമായും സഹകരിച്ചാണ് എല്‍.എം.ആര്‍.എ പ്രവർത്തിക്കുന്നത്. ബിരുദം നേടിയവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി ആവിഷ്കരിച്ചത് വഴി ഗവണ്‍മെന്‍റ് സെക്ടറുകളിലും സ്വകാര്യ മേഖലയിലും സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകുന്നുണ്ട്. തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ക്കനുസരിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതായും ഉസാമ അൽ അബ്സി വ്യക്തമാക്കി. സൗജന്യമായി വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കി മെച്ചപ്പെട്ട തൊഴിലന്വേഷകരെ സൃഷ്ടിച്ചെടുക്കാനാണ് പരിശീലനമേര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ണിത മേഖലകളില്‍ സ്വദേശി തൊഴിലന്വേഷകര്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമേ വിദേശ പൗരന്മാര്‍ക്ക് വര്‍ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ എന്നും ഉസാമ അൽ അബ്സി കൂട്ടിച്ചേർത്തു.
Adjust Story Font
16

