Quantcast

വിനോദ സഞ്ചാരമേഖലയിൽ കുതിപ്പിനൊരുങ്ങി ബഹ്റൈന്‍; രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

MediaOne Logo

Web Desk 8

  • Published:

    3 Sept 2019 11:56 PM IST

വിനോദ സഞ്ചാരമേഖലയിൽ  കുതിപ്പിനൊരുങ്ങി ബഹ്റൈന്‍; രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
X

രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വിനോദ സഞ്ചാരമേഖലയിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയാണ് ബഹ്റൈൻ. 2022ഓടെ പ്രതിവർഷം 15 ദശലക്ഷം സന്ദർശകർ രാജ്യത്തെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സമീപകാലത്ത് ബഹ് റൈനിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വൻതോതിൽ കൂടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വിനോദസഞ്ചാര മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകാനുള്ള നയത്തിൻ്റെ ഭാഗമായി അണ്ടർ വാട്ടർ തീം പാർക്ക് അടക്കമുള്ള നൂതന പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. ഈ വർഷം ജൂണിൽ രാജ്യത്ത് കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ സഞ്ചാരികളെത്തുകയും ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുകയും ചെയ്തത് റിയൽ എസ്റ്റേറ്റ് മേഖലയിലും ഉണർവുണ്ടാക്കി. ബഹ്റൈന്‍ ടൂറിസം ആൻറ് എക്സിബിഷന്‍ അതോറിറ്റി സംഘടിപ്പിച്ച വിവിധ പരിപാടികളും രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കാരണമായി. വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍ിസകള്‍, ടൂറിസം കമ്പനികള്‍ എന്നിവരുടെ പ്രതിനിധികളുമായി ടൂറിസം ആൻ്റ് എക്സിബിഷൻ അതോറിറ്റി സംഘം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

'ഞങ്ങളുടെ രാജ്യം നിങ്ങളുടെയും' എന്ന പ്രമേയത്തിലാണ് വിനോദസഞ്ചാരമേഖലയിലെ കുതിപ്പ് ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികൾ.

TAGS :

Next Story