Quantcast

ബഹ്റൈന്‍ പ്രവാസികളുടെ ഇഷ്ട രാജ്യം; ഇൻ്റർനാഷൻസ് സർവേയിൽ ഏഴാം സ്ഥാനം

MediaOne Logo

Web Desk 8

  • Published:

    7 Sept 2019 11:41 PM IST

ബഹ്റൈന്‍ പ്രവാസികളുടെ ഇഷ്ട രാജ്യം; ഇൻ്റർനാഷൻസ് സർവേയിൽ ഏഴാം സ്ഥാനം
X

പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ കൂട്ടത്തിൽ ബഹ്റൈൻ മുൻ നിരയിലെന്ന് സർവേ ഫലം. ഇൻർനേഷൻസ് നടത്തിയ എക്സ്പാറ്റ് ഇൻസൈഡർ സർവേയിലാണ് ബഹ്റൈൻ മികച്ച നേട്ടം കരസ്ഥമാക്കിയത്.

ലോകത്തിൽ പ്രവാസികൾ ഏറ്റവും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്റൈന് തുടർച്ചയായ നേട്ടം. 2019 വർഷത്തിലെ ഇൻർനേഷൻസ് നടത്തിയ എക്സ്പാറ്റ് ഇൻസൈഡർ സർവേയിൽ പ്രവാസികളുടെ പ്രിയദേശമെന്ന നിലയിൽ മികച്ച സ്ഥാനം നേടിയത്. തായ്‍വാന്‍ ഒന്നാം സ്ഥാനമുള്ള പട്ടികയിൽ പോർച്ചുഗൽ, വിയറ്റ്നാം, മെക്സിക്കോ, സ്പയിൻ, സിങ്കപ്പൂർ എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് ബഹ്റൈൻ ഇടം പിടിച്ചത്. 187 രാജ്യങ്ങളിൽ താമസിക്കുന്ന 20,259 പ്രവാസികളുടെ അഭിപ്രായങ്ങൾ ശേഖരിച്ചായിരുന്നു സർവേ. ജീവിതനിലവാര റാങ്കിങിൽ ബഹ്റൈെൻ 64 ൽ 26 സ്ഥാനം നേടി. ജീവിത നിലവാരം, സ്വദേശികളുമായുള്ള ഇടപഴകൽ, സാമൂഹിക സ്വാതന്ത്ര്യം, സൗഹ്യദാന്തരീക്ഷം തുടങ്ങിയ കാര്യങ്ങളിലെ പ്രവാസികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് സർവേ ഫലം.

Next Story