Quantcast

ഓണാഘോഷം: പ്രവാസികളെ വരവേറ്റ് കമാനം  

MediaOne Logo

Web Desk

  • Published:

    19 Sept 2019 4:07 PM IST

ഓണാഘോഷം: പ്രവാസികളെ വരവേറ്റ്  കമാനം  
X

കേരളീയ സമാജം അങ്കണത്തിലാണ് കമാനം.  

ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ കേരളീയ മാത്യകയിൽ കമാനം ഒരുങ്ങി.

ശ്രാവണം എന്ന പേരിൽ സമാജം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഓണാഘോഷ പരിപാടികൾ വീക്ഷിക്കാനെത്തുന്നവരെ സ്വാഗതം ചെയ്താണ് കമാനം നിർമിച്ചത്.

ബഹ്‌റൈൻ അയ്യപ്പ സേവാ സംഘത്തിൻ്റെ നേത്യത്വത്തിൽ കമാനം നിർമിച്ച് സമാജം അങ്കണത്തിൽ സ്ഥാപിച്ചു.

സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു .

അയ്യപ്പസേവാ സംഘം ഭാരവാഹികൾ, സമാജം ജനറല്‍ സെക്രട്ടറി എം പി രഘു ,ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

TAGS :

Next Story