Quantcast

കടുത്ത ഉഷ്ണം സഹിച്ച് പാർക്കിൽ അന്തിയുറക്കം; ഇതുമൊരു പ്രവാസ ജീവിതം 

ജോലി നഷ്ടമായതോടെ ജലീലിൻ്റെ ജീവിതം ദുരിതമയമായി  

MediaOne Logo

Web Desk

  • Published:

    20 Sept 2019 5:37 PM IST

കടുത്ത ഉഷ്ണം സഹിച്ച് പാർക്കിൽ അന്തിയുറക്കം; ഇതുമൊരു പ്രവാസ ജീവിതം 
X

ജലീൽ സാമൂഹിക പ്രവർത്തകൻ ഷിജുവിനോടൊപ്പം താൽക്കാലിക താമസ സ്ഥലത്ത്  

ബഹ്റൈനിലെ അത്യുഷ്ണ കാലാവസ്ഥയിൽ ഗുദൈബിയയിലുള്ള ഒരു പബ്ളിക് പാർക്കിലായിരുന്നു കഴിഞ്ഞ അഞ്ചു മാസമായി അബ്ദുൽ ജലീൽ എന്ന പ്രവാസി മലയാളിയുടെ അന്തിയുറക്കം. ജോലി നഷ്ടമായതോടെയാണ് താമസിക്കാനൊരിടം പോലും നഷ്ടപ്പെട്ട് ജലീലിൻ്റെ ജീവിതം ഇങ്ങിനെ ദുരിതമയമായത്.

ഷിജു തിരുവനന്തപുരം എന്ന സാമൂഹിക പ്രവർത്തകൻ്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ജലീലിൻ്റെ ദുരിത ജീവിതത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. ഇപ്പോൾ താൽക്കാലികമായ താമസ സ്ഥലം ഷിജു മുൻകയ്യെടുത്ത് ഒരുക്കിയിട്ടുണ്ട്. കാസർകോട് സ്വദേശം നീലേശ്വരം തൈക്കടപ്പുറം സ്വദേശിയാണ് ജലീൽ . ധരിക്കാൻ വസ്ത്രമോ നേരത്തിന് കഴിക്കാൻ ഭക്ഷണമോ പോലുമില്ലാതെയാണ് ജലീൽ ഇത്രയും നാൾ പബ്ളിക് പാർക്കിൽ കഴിയേണ്ടി വന്നത്.

ദുസ്സഹമായ അവസ്ഥയിൽ നിന്ന് മോചനം നേടി എങ്ങിനെയെങ്കിലും നാട്ടിലെത്തിയാൽ മതി എന്നാണ് ജലീലിൻ്റെ ഇപ്പോഴത്തെ ഏക ആഗ്രഹം. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹായം തേടുകയാണ് ഈ പ്രവാസി.

Next Story