Quantcast

ബഹ്റൈനില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ദിക്കുന്നു

വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിന് തൊഴിൽ മേളകൾ വഴി സാധിക്കും

MediaOne Logo

Web Desk 10

  • Published:

    1 Oct 2019 11:30 PM IST

ബഹ്റൈനില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ദിക്കുന്നു
X

ബഹ്റൈനിൽ തൊഴിൽ മേളകളിലൂടെ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങൾ സ്യഷ്ടിക്കാനുള്ള ശ്രമങ്ങൾ തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയം ശക്തിപ്പെടുത്തി. ആയിരത്തി ഇരുന്നൂറിലധികം പേർക്ക് മേളയിലൂടെ തൊഴിലവസരം നൽകിയതായും അധികൃതർ അറിയിച്ചു.

സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുവാൻ പത്ത് തൊഴിൽ മേളകൾ സംഘടിപ്പിക്കുമെന്ന് തൊഴിൽ സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി സബാഹ് സാലിം അദ്ദൂസരി വ്യക്തമാക്കി. തൊഴില്‍ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക തൊഴിൽ പരിശീലനപദ്ധതികൾ നടപ്പിലാക്കും. സ്വകാര്യമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് തംകീനുമായി സഹകരിച്ചുകൊണ്ട് തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിന് തൊഴിൽ മേളകൾ വഴി സാധിക്കും. തൊഴിലന്വേഷകരിൽ നിലവിൽ 79% പേർ സ്ത്രീകളാണ്. സ്ത്രീകൾക്ക് മാത്രമായി വിദ്യാഭ്യാസ പരിശീലന തൊഴിൽ മേള ഈ വർഷം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഒരുക്കിയ പത്ത് തൊഴിൽ ദാനമേളകളും വിജയകരമായിരുന്നുവെന്നും ഇതിന്‍റെ ചുവട് പിടിച്ചാണ് ഈ വർഷം പത്ത് മേളകൾ സംഘടിപ്പിക്കുന്നതെന്നും അധിക്യതർ വ്യക്തമാക്കി.

TAGS :

Next Story