Quantcast

ഐ.വൈ.സി.സി ‘ഷുഹൈബ് പ്രവാസി മിത്ര’ പുരസ്ക്കാരം ഷിഹാബ് കൊട്ടുകാടിന്   

MediaOne Logo

Web Desk

  • Published:

    23 Oct 2019 2:12 AM IST

ഐ.വൈ.സി.സി  ‘ഷുഹൈബ് പ്രവാസി മിത്ര’ പുരസ്ക്കാരം ഷിഹാബ് കൊട്ടുകാടിന്   
X

ബഹ്റൈനിലെ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഏർപ്പെടുത്തിയ രണ്ടാമത് 'ഷുഹൈബ് പ്രവാസി മിത്ര' പുരസ്‌കാരം സൗദി അറേബ്യ കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിന്.

യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന ഷുഹൈബ് എടയന്നൂരിന്റെ സമരണാർത്ഥം ബഹ് റൈനിലെ യുവജന സംഘടനയായ ഐ വൈ സി സി ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

മരണപ്പെടുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതും സംസ്കരിക്കുന്നതുമായി,ബന്ധപ്പെട്ട് ശിഹാബ് കൊട്ടുകാട് നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

സൗദിയിലെ പ്രവാസികൾക്കിടയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഷിഹാബ് കൊട്ടുകാട് നിസ്വാർത്ഥ സേവനങ്ങളാണ് നടത്തുന്നതെന്ന് ഐ.വൈ.സി.സി വിലയിരുത്തി.

ക്ലിക്സ് ഇവൻസിന്റെ സഹകരണത്തോടെ ഒക്ടോബർ 25 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കെ.സി.എ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന "ഐ വൈ സി സി യൂത്ത് ഫെസ്റ്റ് - 2019" ന്റെ വേദിയിൽ വച്ച് പുരസ്ക്കാരം സമ്മാനിക്കും.

കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന 'യൂത്ത് ഫെസ്റ്റ് - 2019' ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

Next Story