എതിരില്ല; കേരളീയ സമാജത്തിൽ യുനൈറ്റഡ് പാനൽ വിജയത്തിലേക്ക്

ബഹ്റൈനിലെ മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കേരളീയ സമാജത്തിൻ്റെ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുനൈറ്റഡ് പാനൽ എതിരില്ലാതെ വിജയം നേടും.
പി.വി രാധാക്യഷ്ണപിള്ള പ്രസിഡൻ്റും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയായുള്ള പാനലിലെ പതിനൊന്ന് സ്ഥാനാർഥികളും എതിരില്ലാതെയാണ് നോമിനേഷൻ സമർപ്പിച്ചത്.
എതിർ പാനൽ ഇല്ലാത്തതിനാൽ നിലവിലുള്ള ഭരണസമിതിയെ നയിച്ച പി.വി.രാധാകൃഷ്ണപിള്ള തന്നെ യായിരിക്കും സമാജത്തിൻ്റെ അടുത്ത കാലയളവിലെ പുതിയ ഭരണസമിതിക്കും നേത്യത്വം നൽകുക. പ്രതിപക്ഷ കക്ഷിയായ പ്രോഗ്രസീവ് പാനൽ ഇത്തവണ തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയില്ല.
Next Story
Adjust Story Font
16

