പൂത്തുലയുന്ന പാതയോരങ്ങൾ
35000 പൂക്കൾ കൊണ്ട് സൗന്ദര്യവൽക്കരണം

ഗൾഫ് നഗരങ്ങളിൽ മഴ വല്ലപ്പോഴുമൊക്കെയാണ് . പക്ഷെ ഈ മഴക്കുറവും ജല സ്രോതസ്സുകളുടെ ദൗർലഭ്യവുമൊന്നും ഹരിതവൽക്കരണത്തിന് തടസ്സമല്ല. അത് മനസിലാക്കാൻ ബഹ്റൈനിലെ പാതയോരങ്ങളിലേക്ക് നോക്കിയാൽ മതി.
ഇരു വശത്തേക്കുമായി ഒഴുകിപ്പരക്കുന്ന പാതകൾക്ക് മധ്യേ കാഴ്ചപ്പാടുകളുടെ ഭംഗി കൂടിയാണ് പൂത്തുലയുന്നത്. മനാമയിൽ കാപിറ്റൽ മുൻസിപ്പാലിറ്റി ഈ സീസണിൽ മാത്രം മുപ്പത്തി അയ്യായിരം പൂക്കൾ കൊണ്ടാണ് പാതയോരത്തെ കാഴ്ചകൾക്ക് നിറം പകരുന്നത്.

പല പ്രധാന പാതകളുടെയും ഓരങ്ങളിൽ പൂക്കൾ നട്ടു പിടിപ്പിച്ച് സൗന്ദര്യവൽക്കരണം നടത്തുകയാണ് ഈ സീസണിൽ. ശൈഖ് ഖലീഫ ബിൻ സൽ മാൻ ഹൈവേ, കിംഗ് ഫൈസൽ ഹൈവേ, അൽ ദാന റൗണ്ട് എബൗട്ട്, സീഫ് എന്നിവിടങ്ങളിലെ പാതയോരക്കാഴ്ചകളിലെല്ലം ഇനി വർണപ്പൂക്കൾ ഭംഗി പകരും.

Next Story
Adjust Story Font
16

