പ്രവാസികളുടെ ഹ്രസ്വചിത്രം ‘ശായദ്’ ഒരുങ്ങി -പ്രിവ്യൂ ഷോ ഇന്ന്
ബഹ്റൈൻ കേരളീയ സമാജത്തിൽ ആദ്യ പ്രദർശനം.

ബഹ് റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന കലാ സ്നേഹികളുടെ ശ്രമഫലമായി മറ്റൊരു ഹ്രസ്വ ചിത്രം കൂടി . ‘ശായദ്’ എന്ന പേരിലുള്ള ചിത്രത്തിൻ്റെ പ്രിവ്യു ഷോ വ്യാഴാഴ്ച രാത്രി 7.30 ന് ബി.കെ.എസ്. സിനിമാ ക്ലബ്ബിന്റെ സഹകരണത്തോടു കൂടി ബഹ്‌റൈൻ കേരള സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.
നെടുമ്പള്ളിൽ പ്രൊഡക്ഷൻസും മാഗ്നം ഇംപ്രിന്റും ചേർന്ന് നിർമ്മിച്ച് ബഹ്‌റൈനിലെ സൗഹൃദ കൂട്ടായ്മയായ ഔർ ക്ളിക്ക് സാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് വിജിന സന്തോഷ്, കാർത്തിക് സുന്ദര, ഷിജിത് അജയ്, മാളവികാ സുരേഷ്, ജീവൻ എസ് കുമാർ തുടങ്ങിയവരാണ്.
‘ശായദി’ൻ്റെ സംവിധാനം നിർവഹിച്ചത് സജു മുകുന്ദാണ്. ജേക്കബ് ക്രിയേറ്റീവ് ബീസ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചു. ഷിബിൻ പി സിദ്ദിഖിൻ്റെതാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും.
Next Story
Adjust Story Font
16

